റിവാബ അങ്ങനെയല്ല, ഒരുപാട് പറയാനുണ്ട് എന്നാല്‍ പരസ്യമാക്കുന്നില്ല; ജഡേജയുടെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്‌ക്കെതിരെ പിതാവ് അനിരുദ്ധ്‌സിന്‍ഹ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. താരത്തിന്റെ വിവാഹ ശേഷം കാര്യങ്ങളെല്ലാം മാറിയതായും താന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും ജഡേജ സ്വന്തം ബംഗ്ലാവിലാണുള്ളതെന്നുമാണ് അനിരുദ്ധ്‌സിന്‍ഹ് ജഡേജ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ALSO READ; ബംഗാളിലെ ജയിലുകളില്‍ വനിതകള്‍ ഗര്‍ഭിണികളാകുന്നു, ജനിച്ചത് 196 കുഞ്ഞുങ്ങള്‍; പുരുഷജീവനക്കാരെ വിലക്കണമെന്ന് അമികസ്‌ക്യൂറി

എന്നാല്‍ ബിജെപി എംപിയും ജീവിത പങ്കാളിയുമായ റിവാബയ്ക്ക് എതിരായ പിതാവ് അനിരുദ്ധ് സിന്‍ഹയുടെ ആരോപണങ്ങള്‍ തള്ളിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. വിവാഹത്തിന് ശേഷം റിവാബ മകനെ തന്നില്‍ നിന്ന് അകറ്റുകയും സ്വത്തുക്കള്‍ കൈക്കലാക്കുകയും ചെയ്‌തെന്ന ആരോപണത്തിന്് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജഡേജ മറുപടി നല്‍കിയത്.

ALSO READ; എട്ടുവര്‍ഷത്തെ പിണക്കം അവസാനിപ്പിക്കാതെ നയന്‍സും അല്ലുവും? അന്ന് സംഭവിച്ചതെന്ത് ?

ഒരേ നഗരത്തിലാണു ഞങ്ങളുള്ളത്, പക്ഷേ ഞാന്‍ അവനെ കാണാറില്ല. റിവാബ രവീന്ദ്ര ജഡേജയില്‍ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. അവന്‍ എന്റെ മകനാണ്, ഇക്കാര്യങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നുവെന്നുമാണ് പിതാവ് ആരോപിച്ചത്.

ALSO READ;എട്ടുവര്‍ഷത്തെ പിണക്കം അവസാനിപ്പിക്കാതെ നയന്‍സും അല്ലുവും? അന്ന് സംഭവിച്ചതെന്ത് ?

”ജഡേജയുടെ വിവാഹം കഴിഞ്ഞ് രണ്ടോ, മൂന്നോ മാസങ്ങള്‍ക്കു ശേഷമാണു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. റിവാബ രവീന്ദ്ര ജഡേജയില്‍ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. അവന്‍ എന്റെ മകനാണ്, എനിക്ക് രവീന്ദ്ര ജഡേജയുമായോ അദ്ദേഹത്തിന്റെ ഭാര്യ റിവാബയുമായോ ഒരു ബന്ധവുമില്ല. ഞങ്ങള്‍ അവരെ വിളിക്കാറില്ല. അവര്‍ ഞങ്ങളോടും സംസാരിക്കാറില്ല. ഇക്കാര്യങ്ങളൊക്കെ എന്റെ ഹൃദയം തകര്‍ക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്

ALSO READ;“സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ, ഇത് ഭാവിതലമുറയെ അറിയിക്കാതിരിക്കാനാണ് അവർ ചരിത്രം മാറ്റിയെഴുതുന്നത്”: മുഖ്യമന്ത്രി

രവീന്ദ്ര ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഒരുപക്ഷേ നന്നായിരുന്നേനെ. മകനെ വിവാഹം കഴിപ്പിക്കേണ്ടിയിരുന്നില്ല. വിവാഹം കഴിഞ്ഞു മൂന്നാം മാസം തന്നെ റിവാബ ആവശ്യപ്പെട്ടത് എല്ലാം അവളുടെ പേരിലേക്കു മാറ്റണമെന്നാണ്. അവരാണു ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വര്‍ഷത്തിലേറെയായെന്നും ജഡേജയുടെ പിതാവ് പറഞിഞിരുന്നു.

ALSO READ;വോട്ടെണ്ണല്‍ നീളുന്നു; ആത്മവിശ്വാസവുമായി നവാസ് ഷെരീഫ് വിഭാഗം

ബിജെപി എംപി കൂടിയായ റിവാബയുടെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടിയുള്ള നീക്കമാണ് ഇത്. അച്ഛന്‍ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. എനിക്കും ഒരുപാട് പറയാനുണ്ട്. എന്നാല്‍ പരസ്യമായി പറയുന്നില്ലെന്നും ജഡേജയും പറയുന്നു.എന്തായാലും ഇരുവരും തമ്മിലുള്ള ഈ കുടുംബ പ്രശ്‌നം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News