‘സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ല’ : മന്ത്രി വി ശിവന്‍കുട്ടി

V sivankutty

സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും ഉണ്ടാകാന്‍ പാടില്ല. കഴിഞ്ഞദിവസം ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കേരളത്തിന്റെ മതേതര മനസാക്ഷിക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും കേരള ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ ഇത്തരം ആളുകളെയും ആശയത്തേയും തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘം ഇറാനി ഗാങ്ങ് അംഗങ്ങള്‍ ഇടുക്കില്‍ പിടിയില്‍

മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ് കേരളം. അത് തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നില്‍ തന്നെ ഉണ്ടാകുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ALSO READ: രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍

അതേസമയം പാലക്കാട് ചിറ്റൂരിലെ രണ്ട് സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കതിരായ അസഹിഷ്ണുതയില്‍ പ്രതികരണവുമായി പാലക്കാട് രൂപതയും രംഗത്തെത്തി. ഇത്തരം വര്‍ഗീയ നിലപാടുകള്‍ സമാധാനവും സഹോദരിയും ഇഷ്ടപ്പെടുന്ന ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് രൂപത വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

ALSO READ: സമുദ്രമത്സ്യബന്ധന വികസനത്തിന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനുമായി കരാര്‍; കേരള മാതൃക പിന്തുടരാന്‍ ആന്ധ്ര

രണ്ട് സംഭവവും ക്രൈസ്തവര്‍ക്ക് നേരെ കരുതി കൂട്ടിയുള്ള ആക്രമണവും വെല്ലുവിളിയുമാണ്.കാരണക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. സമൂഹത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration