സായ് എൽ എൻ സി പിയിൽ ഇൻട്രാമുറൽ മൽസരങ്ങൾക്കും ദേശീയ കായിക ദിനാഘോഷങ്ങൾക്കും തുടക്കമായി. ചീഫ് ഇൻഫർമേഷൻ കമീഷണറും മുൻ ചീഫ് സെക്രട്ടറിയുമായ വിശ്വാസ് മേത്ത ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . ഇന്ത്യയുടെ കായിക പ്രതീക്ഷ വാനോളം ഉയർത്താൻ താരങ്ങൾക്ക് കഴിയട്ടെ എന്ന് വിശ്വാസ് മേത്ത പറഞ്ഞു. അർജുന അവാർഡ് ജേതാവും ഇന്ത്യൻ ഹോക്കി ടീം സെലക്ഷൻ കമ്മിറ്റി അംഗവുമായ റിയാസ് മുഹമ്മദ് നബി , ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാർ ദോതാവത്ത് ഐഎഎസ് എന്നിവർ മുഖ്യാതിഥികളായി. സായ് LNCPE പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ ജി കിഷോർ ചടങ്ങിൽ അധ്യക്ഷനായി. ഏഷ്യൻ ഗെയിംസ് അടക്കം വലിയ കായിക മാമാങ്കങ്ങൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സായിയിലെ പരിശീലനത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ഡോ. ജി കിഷോർ വ്യക്തമാക്കി. LNCPE അക്കാദമിക്ക് ഇൻചാർജ് പ്രദീപ് ദത്തയും ചടങ്ങിൽ സന്നിഹിതനായി .
ഭഗത് , ജവഹർ , പ്രതാപ് , സുഭാഷ് എന്നീ നാലു ഹൗസുകളുടെ മാർച്ച് പാസ്റ്റ് ചടങ്ങിനോട് അനുബന്ധിച്ച് നടന്നു. ദേശീയ അന്തർ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആരോക്യ രാജീവ് , ഐശ്വര്യ കൈലാസ് മിശ്ര , ശുഭ വെങ്കിടേശൻ , ജ്യോതിക ശ്രീ , രാഹുൽ രമേശ് , നിഹാൽ ജോയൽ , അമലൻ ബോർഗോ ഹെയ്ൻ , ഭവാനി യാദവ് അടക്കമുള്ള കായിക താരങ്ങളെയും ആർ ശ്രീനിവാസ് , പി നാഗേഷ് അടാക്കമുള്ള പരിശീലകരെയും ചടങ്ങിൽ ആദരിച്ചു. കായിക താരങ്ങളുടെ കളരിപ്പയറ്റ് , യോഗ , എയറോബിക്സ് , ഫുട്ബോൾ മൽസരം എന്നിവയും ചടങ്ങിന് മാറ്റ് കൂട്ടി.
also read :ഫുട്ബോൾ കമന്ററിയുമായി നടി കല്യാണി പ്രിയദർശൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here