ലോക്സഭാ തെരഞ്ഞെടുപ്പ്; എൻ കെ പ്രേമചന്ദ്രന് സീറ്റ് നൽകുന്നതിൽ വിമർശനവുമായി ഐഎൻടിയുസി

ലോകസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഐഎൻടിയുസി. ആർ എസ്പിക്ക് സംസ്ഥാനത്ത് എത്ര വോട്ടുണ്ടെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ. ലോകസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അഞ്ച് സീറ്റിൽ തോൽക്കുമെന്നും തെരഞ്ഞെടുപ്പിൽ ഐഎൻടിയുസിക്ക് സീറ്റ് നൽകണമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു.

Also Read: പാലക്കാട് നഗരത്തില്‍ കെ.എസ്.യു നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

മൂന്നാം തവണയും കൊല്ലത്ത് ആർ എസ് പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കുന്നതിന് എതിരെ ഐഎൻടിയുസി. ഇടതുപക്ഷത്ത് നിന്ന് വരുന്നവർക്ക് വലിയ പരിഗണന കോൺഗ്രസ് നൽകുന്നു. എന്തിനാണ് വീണ്ടും ആർ എസ് പി യെ തെരഞ്ഞെടുപ്പിൽ പരിഗണിക്കുന്നതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ ചോദിച്ചു.

Also Read: ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രീ അപ്രൂവ്‍ഡ് ഓൺ അറൈവൽ വിസ, നിബന്ധനകൾ പാലിക്കണം

ലോകസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ സീറ്റ് വേണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. മത്സരിക്കാൻ സീറ്റ് തന്നില്ലെങ്കിൽ കോൺഗ്രസിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു. അഞ്ച് സീറ്റിൽ കോൺഗ്രസ് തോൽക്കുമെന്ന് റിപ്പോർട്ടുണ്ടെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News