തൃശ്ശൂരിൽ കോൺഗ്രസിന് തിരിച്ചടി; പ്രത്യേക സമിതി രൂപീകരിച്ച് ഐഎൻടിയുസി

തൃശ്ശൂരിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ഐഎൻടിയുസി. പ്രത്യേക സമിതി രൂപീകരിച്ചത് സംഘടനയ്ക്ക് ഒരു സീറ്റ് വിട്ടു കിട്ടണമെന്ന് ആവശ്യം കോൺഗ്രസുമായി ചർച്ച ചെയ്യാനാണെന്നാണ് വിവരം. പി ജെ ജോയി അധ്യക്ഷനായയുള്ള 11 അംഗ സമിതിയാണ് രൂപീകരിച്ചത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഐ എൻ ടി യു സി ഒരു സീറ്റിൽ മത്സരിക്കും എന്നാണ് തീരുമാനം.

Also Read: കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ചേർന്ന ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സീറ്റ് വിഷയത്തിൽ തീരുമാനമെടുത്തത്. ഈ മാസം 14ന് എല്ലാ ജില്ലാ കമ്മിറ്റികളിലും കൺവെൻഷൻ ചേർന്ന് സീറ്റ് വേണമെന്ന് ആവശ്യത്തിൽ പ്രമേയം പാസാക്കും.

Also Read: ഇന്ത്യാ സഖ്യം വിട്ടാൽ 2 ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും നൽകാം; ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്ദളിന് വാഗ്ദാനവുമായി എൻ ഡി എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News