‘ഗാന്ധിജിയുടെ മാറില്‍ ഫാസിസ്റ്റുകള്‍ വെടിയുതിര്‍ത്തിട്ട് 100 വര്‍ഷം’; ഗാന്ധിജയന്തിയാണെന്നത് അറിയാതെ പ്രസംഗം, വെട്ടിലായി കോണ്‍ഗ്രസ് നേതാവ്

155-ാം ഗാന്ധിജയന്തി ദിനത്തെ, ഗാന്ധി രക്തസാക്ഷി ദിനമാക്കി പ്രസംഗിച്ച് പരിഹാസ്യനായി ഇടുക്കി അടിമാലിയിലെ കോണ്‍ഗ്രസ് നേതാവ്. ഐഎൻടിയുസി (ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്) സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ജോൺസി ഐസക്കിനാണ് അമളി പിണഞ്ഞത്. അടിമാലി 200 ഏക്കറിൽ നടന്ന യോഗത്തിലാണ് സംഭവം. ‘മഹാത്മാഗാന്ധിയുടെ മാറിലേക്ക് ഫാസിസ്റ്റ് ശക്തികള്‍ വെടിയുതിര്‍ത്തിട്ട് 100 വര്‍ഷം പൂര്‍ത്തിയാകുന്നു. അദ്ദേഹത്തിന്‍റെ പാവനസ്‌മരണയ്‌ക്ക് മുന്‍പില്‍ ആദരാഞ്‌ജലികള്‍ നേരുന്നു.’ – ഇങ്ങനെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ പ്രസംഗം.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ ഫേസ്‌ബുക്കില്‍ ചടങ്ങിന്‍റെ ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെ നേതാവിന്‍റെ അജ്ഞത ട്രോളിനിടയാക്കി. ഗാന്ധിജയന്തിയും ഗാന്ധി രക്തസാക്ഷിദിനവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തയാളാണ് ഈ നേതാവെന്നും കഷ്‌ടമാണെന്നുമുള്ള തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. അതേസമയം, ചടങ്ങ് നടക്കുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകകരുമടക്കം സമീപത്ത് കുറച്ചുപേരുണ്ടായിരുന്നെങ്കിലും തിരുത്താന്‍ ഇവരാരും  തയ്യാറായില്ല. ഇതടക്കം വിചിത്രമാണെന്നുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.

ALSO READ | ‘ആ കാക്കി നിക്കർ ചേരുക അവരുടെ അമീറിന്’; മാധ്യമം പത്രത്തിലെ കാർട്ടൂണിനെതിരെ വി വസീഫ്

അതേസമയം, 155-ാം ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടില്‍ പുഷ്‌പാര്‍ച്ചന നടന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളുമാണ് പുഷ്‌പാര്‍ച്ചന നടത്തിയത്. സത്യം, അഹിംസ, സ്നേഹം തുടങ്ങിയവ ഉൾക്കൊണ്ട് രാജ്യത്തിന്‍റെ വികസനത്തിനായി പ്രയത്നിക്കണമെന്ന്
രാഷ്ട്രപതി ദ്രൗപതി മുര്‍മു എക്‌സില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News