‘എൻ കെ പ്രേമചന്ദ്രന്റെ നിലപാട് യുഡിഎഫ് താല്പര്യങ്ങൾക്ക് വിരുദ്ധം’: ആര്‍ ചന്ദ്രശേഖരന്‍

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍റെ നിലപാട് യു ഡി എഫിന്‍റെ താല്പര്യങ്ങള്‍ക്കെതിരാണെന്ന് ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരന്‍. എന്നാല്‍ പ്രധാനമന്ത്രിയുടെ സൗഹാര്‍ദ്ദവിരുന്നിലാണ് പങ്കെടുത്തതെന്നും ആര്‍ എസ് പിയില്‍ തന്നെ തുടരുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ യാതൊരു തെറ്റുമില്ലെന്ന് പ്രതിപക്ഷ നേതാവി വി ഡി സതീശന്‍ പറഞ്ഞു.

Also Read: കാസർഗോഡ് കേന്ദ്ര സർവകലാശാല പ്രൊ വൈസ് ചാൻസലർ നിയമനം; കേന്ദ്ര സർവകലാശാലയുടെ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി

ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയം മൂര്‍ധന്യത്തിലെത്തി നില്‍ക്കവെയാണ് പ്രധാനമന്ത്രിയുടെ വിരുന്നില്‍ ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തതെന്നാണ് ഐഎൻടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞത്. കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലുളള അകല്‍ച്ച കുറഞ്ഞുവരികയാണെന്ന് വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

Also Read: ‘രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുന്നത് ശരിയായ നിലപാടല്ല’: യാക്കോബായ സഭ ആഗോള തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News