വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മാർഗ്ഗമാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ. അനധികൃത പണമിടപാടുകളും കള്ളപ്പണവും തടയാൻ ഉദ്ദേശിച്ചാണ് ആദായനികുതി വകുപ്പിന്റെ 139(എ) പ്രകാരം പാൻ വ്യവസ്ഥകൾ വിഭാവനം ചെയ്തിട്ടുള്ളത്.
പാന്‍ 2.0
വിപുലമായ ഇ- ഗവേണന്‍സിലൂടെ പാന്‍, ടാന്‍ സേവനങ്ങള്‍ നവീകരിക്കാനും, വേഗത്തിലും കാര്യക്ഷമമായ നടപടിക്രമങ്ങള്‍ ഉറപ്പുനല്‍കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പാൻ 2.0. ഒന്നിലധികം പ്ലാറ്റ്ഫോമുകളെ ഏകീകൃത സംവിധാനത്തിലേക്ക് എത്തിക്കുകയും അതു വഴി ഡ്യൂപ്ലിക്കേറ്റ് പാന്‍ അഭ്യര്‍ത്ഥനകള്‍ തിരിച്ചറിയുകയും, ഇല്ലാതാക്കുകയും ചെയ്യുന്നു.
പാൻ കാർഡ് ഇല്ലാത്തതും കുറ്റകരമാണോ?
പാൻ കാർഡ് ഒരു തിരിച്ചറിയല്‍ രേഖ കൂടിയാണ്. അതേസമയം ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നതോ, തെറ്റായ വിവരങ്ങള്‍ നല്‍കുന്നതോ, ആവശ്യമുള്ളപ്പോള്‍ പാന്‍ കാര്‍ഡ് കൈവശം ഇല്ലാത്തതോ കനത്ത പിഴയ്ക്ക് വഴിവയ്ക്കാം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272B പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here