‘ഇലോൺ മസ്ക് കാരണം രാജിവെക്കുന്നു’, ട്വിറ്റർ വിട്ട് ഹാഷ്ടാഗ് കണ്ടുപിടിച്ച ക്രിസ് മെസിന

സമീപകാലത്തായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ട്വിറ്ററും ഇലോൺ മസ്‌കും. ട്വിറ്ററിന്റെ ബ്ലൂ ടിക്ക് എടുത്തുകളഞ്ഞതാണ് ടെക്ക് ലോകത്തെ നിലവിലെ ഏറ്റവും വലിയ വാർത്ത. എന്നാൽ ട്വിറ്ററിന്റെ ഉള്ളിലെ ആഭന്തരപ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവരുന്നുണ്ട്.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി ജീവനക്കാരെ പറഞ്ഞുവിടുകയോ ചിലർ സ്വമേധയാ പിരിഞ്ഞുപോകുകയോ ചെയ്തിട്ടുണ്ട്. ഇവരെല്ലാം പറഞ്ഞത് ഒരേയൊരു കാര്യം മാത്രം, മസ്‌ക് ശരിയല്ല ! ഈ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്തുവരികയാണ്. സോഷ്യൽ മീഡിയയിൽ ട്രെൻഡി ഫീച്ചറായി മാറിയ ‘ഹാഷ്ടാഗ്’ കണ്ടുപിടിച്ച ക്രിസ് മെസിന, ട്വിറ്റർ വിട്ടിരിക്കുകയാണ്. ചുമ്മാതെ പോയതല്ല, തന്റെ രാജിക്ക് മസ്കിനെ പഴിച്ചുകൊണ്ടാണ് മെസിനയുടെ ഇറങ്ങിപ്പോക്ക്.

ഹാഷ്ടാഗിനെ ട്രെൻഡാക്കിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായിരുന്നു ട്വിറ്റർ. അതുകൊണ്ടുതന്നെ ഹാഷ്ടാഗ് പ്രതിഷേധങ്ങളും മറ്റും ഒരുപാട് ട്വിറ്ററിൽ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എല്ലാ പ്രായത്തിൽപെട്ടവരെയും ഈ ഫീച്ചർ ട്വിറ്ററിലേക്ക് ആകർഷിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ബ്ലൂ ടിക്ക് പ്രശ്നത്തിലാണ് മെസിന രാജിവെച്ചിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്ലൂ ടിക്കിന് സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുത്തിയതിനാൽ പൈസ നൽകാത്തവരുടെ അക്കൗണ്ടുകളിൽ നിന്ന് അവ നീക്കംചെയ്തിരുന്നു. അത്തരത്തിൽ ഒരുപാട് അക്കൗണ്ടുകളുടെ ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതിൽ ക്രിസ് മെസിനും ഉൾപ്പെടുത്തിരുന്നു.

എന്നാൽ താൻ രാജിവെക്കുന്നത് അക്കാര്യത്തിലല്ല എന്നാണ് മെസിന പറയുന്നത്. നിലവിലെ വെരിഫിക്കേഷൻ രീതി കൈകാര്യം ചെയ്യുന്നതിലെ വിയോജിപ്പാണ് കാരണമെന്നും അദ്ദേഹം പറയുന്നു. മസ്കിന്റെ വരവിന് ശേഷം കമ്പനി താഴോട്ട് പോകുകയാണെന്നും മസ്കിന്റെ പല നിലപാടുകളോടും തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും മസിന തുറന്നുപറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News