“ശക്തരായ സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുന്നു.”; ഇന്ന് ലോക വനിതാ ദിനം

മാര്‍ച്ച് 8ന് ലോക വനിതാ ദിനം . ഒരോ സ്ത്രീയും ഒരു സമൂഹത്തിന്എത്രി വിലപ്പെട്ടതാണെന്ന് തിരിച്ചറിയുകയാണ് ഓരോ വനിതാ ദിനവും. Invest in Women: Accelerate Progress,’ എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിതാ ദിനം പ്രമേയ എന്നത്.

1908 ൽ ന്യൂയോർക്കിലെ 15000 വനിതാ ജീവനക്കാർ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽ സഹാചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവം വനിതാദിനചാരണത്തിലേക്ക് നയിച്ചു, ജോലി സമയത്ത് ഇളവ് വരുത്തുക. ശമ്പളത്തിൽ ന്യായമായ വർദ്ധനവ് വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ലോകത്തിന്റെ പല ഭാ​ഗങ്ങളിലേക്ക് ഈ സമരം വ്യാപിപ്പിച്ചു. അങ്ങനെ 1909 ൽ ന്യൂയോർക്കിലെ സ്ത്രീകൾ വനിതാ ദിനം ആചരിച്ചു.

1910 കോപ്പൻഹേ​ഗനിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 100 പേർ പങ്കെടുത്ത ലോക വനിതാ സമ്മേളനം വനിതാദിനത്തിന് അടുത്ത പടിയായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975 ൽ ഐക്യരാഷ്ട്ര സഭാ മാർച്ച് എട്ട് അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്.

സ്ത്രീ സഹിക്കാനും പൊറുക്കാനും ഉള്ളവളാണെന്ന് പറഞ്ഞുപഠിപ്പിച്ച നാളുകളെല്ലാം കഴിഞ്ഞു, നേടാൻ ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്ന തിരിച്ചറിവുള്ളവരാണ് ഇന്ന് ഓരോ സ്ത്രീയും..വനിതാ ദിനാശംസകൾ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News