ദാഭോൽക്കർ വധം; മുഖ്യ സൂത്രധാരന്മാരെ കണ്ടെത്തുന്നതിൽ അന്വേഷണ ഏജൻസികൾ പരാജയപ്പെട്ടുവെന്ന് കോടതി

നരേന്ദ്ര ദാഭോൽക്കറെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരന്മാരെ കണ്ടെത്തുന്നതിൽ അന്വേഷണ ഏജൻസികൾ പരാജയപ്പെട്ടുവെന്ന് കോടതി. അതേസമയം കുറ്റകൃത്യത്തിൻ്റെ പ്രധാന സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഡോ.വീരേന്ദ്രസിങ് തവാഡെയെ വെറുതെ വിട്ടത് വലിയ തിരിച്ചടിയായി. യുക്തിവാദിപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഡോ. നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകത്തിന്റെ സൂത്രധാരന്മാരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്ന് വിചാരണക്കോടതി.ഇത് കേവലമായ പരാജയമാണോ അധികാരത്തിലുള്ളവരുടെ സ്വാധീനം മൂലമുള്ള ‘മനഃപൂർവമായ നിഷ്‌ക്രിയത്വമാണോ’യെന്ന് അന്വേഷണ ഏജൻസികൾ ആത്മപരിശോധന നടത്തണമെന്നും വിചാരണക്കോടതി വിധിയിൽ പരാമർശിച്ചു.ശിക്ഷിക്കപ്പെട്ട രണ്ടു പ്രതികളും സൂത്രധാരന്മാരല്ലെന്ന് പുണെ പ്രത്യേക കോടതി അഡീഷണൽ സെഷൻസ് ജഡ്ജി പി.പി. ജാദവ് വിധിയിൽ നിരീക്ഷിച്ചു.

ALSO READ: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
യു.എ.പി.എ. കേസുകൾക്കായുള്ള പ്രത്യേക കോടതി 2013-ലെ നരേന്ദ്ര ദാഭോൽക്കർ കൊലപാതകക്കേസിൽ സച്ചിൻ അന്ദുരെ, ശരദ് കലാസ്കർ എന്നീ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.എന്നാൽ, ഗൂഢാലോചനക്കാരായ ഡോ. വീരേന്ദ്രസിങ് താവ്‌ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിടുകയും ചെയ്തു.കൊലപാതകത്തിന്റെ പ്രേരണ സംബന്ധിച്ച് താവ്‌ഡെയ്ക്കും പുനലേക്കറിനും ഭാവെക്കുമെതിരേ ന്യായമായ സംശയമുയരുന്നുണ്ടെന്ന് ജഡ്ജി ജാദവ് തന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ദബോൽക്കറുടെ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയും സനാതൻ സൻസ്തയും തമ്മിലുള്ള ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം ഒളിവിൽ കഴിയുന്ന പ്രതികളായ വിനയ് പവാർ, സാരംഗ് അകോൽക്കർ എന്നിവരുമായി താവഡെ ഗൂഢാലോചന നടത്തിയാണ് ദബോൽക്കറെ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐ റിപ്പോർട്ട്.

2009 ഏപ്രിലിൽ താവ്‌ഡെയും അകോൽക്കറും തമ്മിൽ നടത്തിയ ഇമെയിൽ സന്ദേശങ്ങളിൽ , തോക്കുകൾ വാങ്ങുന്നതിനെക്കുറിച്ച് ഇരുവരും കോഡ് ഭാഷയിൽ ചർച്ച ചെയ്തിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു എന്നാൽ, പ്രേരണയും സംശയവും തെളിവാക്കി മാറ്റി, അതു സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായാണ് ഉത്തരവിൽ പറയുന്നത് .

ALSO READ: ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം; പുതിയ ഷെയർ ഓപ്‌ഷനുമായി ഗൂഗിൾ

2013 ഓഗസ്റ്റ് 20-ന് പുണെ നഗരത്തിൽവെച്ച് പ്രതികൾ ദാഭോൽക്കറെ വെടിവെച്ചുകൊന്നുവെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതായും കോടതി കണ്ടെത്തി.എന്നാൽ, കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ഒഴികെ, അന്ദുരിക്കും കലാസ്കറിനും ഡോ. ദാഭോൽക്കറുമായി വ്യക്തിപരമായ ശത്രുതയോ മത്സരമോ ഉണ്ടായിരുന്നില്ല.11 വർഷത്തിനുശേഷമാണ് വിധിവന്നതെന്നും പൂർണമായ അർഥത്തിൽ നീതിലഭിച്ചില്ലെന്നും ദാഭോൽക്കറുടെ മക്കളായ ഹമീദും മുക്തയും പ്രതികരിച്ചു.കൊലപാതകത്തിനു പിന്നിലെ സൂത്രധാരൻമാർ മറ്റാരോ ആണ്. പൂനെ പൊലീസും സിബിഐയും ആ സൂത്രധാരന്മാരെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News