വൃഷണം ഉടയ്ക്കലും പല്ല് പറിക്കലുമടക്കം ക്രൂരപീഡനം; തമിഴ്നാട് ഐപിഎസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാൻ അനുമതി

കസ്റ്റഡിയിലെടുത്ത കുറ്റാരോപിതരെ സ്ഥിരം ക്രൂരപീഡനത്തിനിരയാക്കുന്ന, ഇപ്പോൾ സസ്‌പെൻഷനിൽ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. മാർച്ച് 29 മുതൽ സസ്‌പെൻഷനിൽ കഴിയുന്ന ബൽവീർ സിങ്ങിനെ വിചാരണ ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്.

ALSO READ: ‘ഫാസിസ്സുകൾക്കും വർഗ്ഗീയവാദികൾക്കും കളവ് പറയാൻ മടിയില്ല’; വി മുരളീധരനെതിരെ എം വി ഗോവിന്ദൻമാസ്റ്റർ

ഇയാൾക്കെതിരെ നിരവധി പരാതികളാണ് ഉള്ളത്. അംബാസമുദ്രം എസ് പി ആയി ജോലി നോക്കുന്നതിനിടെ, കസ്റ്റഡിയിൽ കഴിഞ്ഞ നിരവധി കുറ്റാരോപിതർ ഇയാൾ മർദിച്ചതായായിരുന്നു പരാതി. പല്ല് പ്ലയർ ഉപയോഗിച്ച് പറിച്ചെടുക്കുക, പല്ലിൽ കല്ല് ഉരയ്ക്കുക, പ്രതികളുടെ വൃഷണങ്ങൾ മാരകമായി മുറിവേൽപ്പിക്കുക തുടങ്ങിയതാണ് ഇയാളുടെ രീതിയെന്ന് പരാതിക്കാർ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (ബോധപൂർവം മുറിവേൽപ്പിക്കൽ), സെക്ഷൻ 324, സെക്ഷൻ 326 തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: ഉദ്‌ഘാടനത്തിനെത്തിയ ‘തൊപ്പി’യെ കാണാൻ വൻ ജനാവലി; കട ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു

കേസിന്റെ അന്വേഷണം തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്രബാബു ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥയായ പി അമുദയെ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News