പി.എം ആര്‍ഷോയുടെ പരാതിയില്‍ മഹാരാജാസ് കോളേജിലെ NIC യില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന. സാങ്കേതിക പിഴവാണോ ഗൂഢാലോചനയാണോ എന്ന് വ്യക്തത തേടിയാണ് പരിശോധന നടത്തിയത്. കേസില്‍ മൂന്നും നാലും പ്രതികളായ കെ.എസ്.യു നേതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.
കോളേജിന്റെ ഡാറ്റ എന്‍ട്രിയിലും പരിശോധന നടത്തി. സങ്കേതിക പിഴവാണോ ഗുഢാലോചനയാണോ എന്ന കാര്യത്തില്‍ വ്യക്തത തേടിയാണ് പരിശോധന തുടരുന്നത്. കഴിഞ്ഞ ദിവസം കോളേജ് പ്രിന്‍സിപ്പല്‍ വി.എസ് ജോയിയില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ തേടിയിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയിലെയും പുറത്തെയും ദ്യശ്യങ്ങള്‍ രേഖാ മൂലം ആവശ്യപ്പെട്ടതായാണ് വിവരം.
Also Read: കെ സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല; പുതിയ നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്
അതേസമയം, കേസിലെ മൂന്നും നാലും പ്രതികള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. കെ.എസ് യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യറിനും, കെ.എസ്.യു യൂണിറ്റ് ഭാരവാഹി സി എ ഫാസിലിനുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here