സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ; അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം

സിനിമ മേഖലയിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് വനിത ഉദ്യോഗസ്ഥർ. പരസ്യമായി പരാതി പറഞ്ഞവരെ അന്വേഷണ സംഘം ബന്ധപ്പെട്ടു തുടങ്ങി. ഹേമ കമ്മിറ്റി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളിൽ നിന്ന് ഉണ്ടായ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

Also Read: ഇസ്രയേലിന് ആയുധം നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കണം; മോദിയെ ആശങ്കയിലാക്കി പ്രതിപക്ഷ പ്രസ്താവനയ്ക്ക് ജെഡിയുവിന്റെ പിന്തുണ

പരസ്യമായി ആരോപണം ഉന്നയിച്ച ചിലരെ പ്രത്യേക സംഘം ഫോണിൽ ബന്ധപ്പെട്ടു. നടന്‍ ബാബുരാജിനും സംവിധായകരായ വി.എ. ശ്രീകുമാര്‍ മേനോനും വി.കെ.പ്രകാശിനുമെതിരെ ആരോപണം ഉന്നയിച്ചവരെയാണ് ആദ്യഘട്ടത്തില്‍ ഫോണില്‍ വിളിച്ചത്. ഇവര്‍ മൊഴി നല്‍കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ പരാതി ഉന്നയിച്ച മറ്റ് സ്ത്രീകളെയും ഫോണില്‍ ബന്ധപ്പെടും. ഏഴംഗസംഘത്തിലെ നാല് വനിത ഉദ്യോഗസ്ഥര്‍ തന്നെയാകും മൊഴിയെടുപ്പും തെളിവ് ശേഖരണവും നടത്തുക.

Also Read: ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ നടപടി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര പൊലീസിന് ഔദ്യോഗികമായി പരാതി അയച്ചിരുന്നു. അതിൻമേലുള്ള തുടർനടപടിയും ഇന്നുണ്ടാകും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് ശ്രീലേഖ മിത്ര പരാതി അയച്ചത്. മറ്റ് ജില്ലകളിൽ നിന്നും പരാതി ഉയർന്നു വരുന്ന സാഹചര്യത്തിൽ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് ജില്ലകൾ വേർതിരിച്ച് നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News