കെ.എസ്.യു നേതാവിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണം; വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് കെസി വേണുഗോപാലിന്റെ അനുയായി

കെ എസ് യു നേതാവ് അൻസൽ ജലീലിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണം. പരീക്ഷ കൺട്രോളറാണ് അന്വേഷിക്കും. അന്വേഷണം പൂർത്തിയാക്കി അടിയന്തര റിപ്പോർട്ട് നൽകണമെന്ന് വിസി നിർദേശിച്ചു. വിഷയം ഗൗരവമായി കാണുന്നു എന്നും കേരള സർവകലാശാല അറിയിച്ചു. കെ.എസ്.യു നേതാവ് അൻസൽ ജലീൽ വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ വാർത്ത കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

Also Read: അടുത്ത ലോകകപ്പിൽ കളിക്കാനില്ല; കാണിയായി താൻ ഉണ്ടാകുമെന്ന് ലയണൽ മെസി

കെ.എസ്.യു സംസ്ഥാന നേതാവും കെ സി വേണുഗോപാലിന്റെ അനുയായിയുമായ അൻസിൽ ജലീലിന്റെ പേരിലാണ്‌ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്‌. കേരള സർവകലാശാലയിൽ നിന്ന്‌ 2016ൽ ബികോം ബിരുദം നേടിയതായിട്ടാണ്  സർട്ടിഫിക്കറ്റ്‌.  കേരള സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ്‌ ചാൻസിലറുടെ ഒപ്പു ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്‌. 2014 മുതൽ 2018 വരെ കേരള സർവകലാശാലയുടെ വൈസ്‌ ചാൻസിലറായിരുന്നത്‌ പി കെ രാധാകൃഷ്‌ണനാണ്‌. അതേസമയം, സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ഒപ്പ്‌ 2004 മുതൽ 2008 വരെ ചാൻസിലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടേതാണ്. സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പറുകളിലും വൈരുധ്യമുണ്ട്‌.

സർട്ടിഫിക്കറ്റിൽ മൂന്നാം പാർട്ട്‌ വിഷയമായി കാണിച്ചിരിക്കുന്നത്‌ ‘ടാക്‌സേഷൻ ലോ ആന്റ്‌ പ്രാക്‌ടീസ്‌’ എന്നാണ്‌. 1996 സ്കീമിലാണ്‌ സർവലാശാലയിൽ ഈ പേപ്പർ പഠിക്കാനുണ്ടായിരുന്നത്‌. ഇപ്പോൾ നിലവിലുള്ളത്ടാക്‌സേഷൻ ലോ ആന്റ്‌ അക്കൗണ്ട്‌സ്‌’ എന്ന പേപ്പറാണ്‌ ‌. 2016 ഏപ്രിലിലെ മെയിൻ പരീക്ഷയ്‌ക്ക്‌ 80247 ആണ്‌ രജിസ്റ്റർ നമ്പറായി സർട്ടിഫിക്കറ്റിലുള്ളത്‌. പലതവണ പരാജയപ്പെട്ടവർക്കായുള്ള മേഴ്‌സി ചാൻസ്‌ പരീക്ഷയുടെ രജിസ്റ്റർ നമ്പറാണ്‌ 80 എന്ന നമ്പറിൽ ആരംഭിച്ചിരുന്നത്‌. സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന വിഷയത്തിൽ സർവകലാശാല ഒടുവിൽ മേഴ്‌സി ചാൻസ്‌ നൽകിയതാകട്ടെ 2015ലും 2017ലുമാണ്‌. അതേസമയം, അൻസിൽ പരീക്ഷയെഴുതിയിരിക്കുന്നത്‌ 2016ലാണ്. എന്നാൽ, സർട്ടിഫിക്കറ്റുമായി തനിക്ക്‌ ബന്ധമില്ലെന്നാണ് അൻസലിൻ്റെ പ്രതികരണം. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് താൻ ഒന്നും നേടിയിട്ടില്ലെന്നും അൻസൽ കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: മോന്‍സണ്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് കേസ് കൊടുക്കാതിരുന്നത്; സുധാകരന്റെ ആ വാദവും പൊളിയുന്നു

2014 മുതൽ 2018 വരെ കേരള സർവകലാശാലയുടെ വൈസ്‌ ചാൻസിലറായിരുന്നത്‌ പി കെ രാധാകൃഷ്‌ണനാണ്‌. അതേസമയം, സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ഒപ്പ്‌ 2004 മുതൽ 2008 വരെ ചാൻസിലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടേതാണ്.
സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പറുകളിലും വൈരുധ്യമുണ്ട്‌. സർട്ടിഫിക്കറ്റിൽ മൂന്നാം പാർട്ട്‌ വിഷയമായി കാണിച്ചിരിക്കുന്നത്‌ ‘ടാക്‌സേഷൻ ലോ ആന്റ്‌ പ്രാക്‌ടീസ്‌’ എന്നാണ്‌. 1996 സ്കീമിലാണ്‌ സർവലാശാലയിൽ ഈ പേപ്പർ പഠിക്കാനുണ്ടായിരുന്നത്‌. ഇപ്പോൾ നിലവിലുള്ളത്  ടാക്‌സേഷൻ ലോ ആന്റ്‌ അക്കൗണ്ട്‌സ്‌’ എന്ന പേപ്പറാണ്‌ ‌. 2016 ഏപ്രിലിലെ മെയിൻ പരീക്ഷയ്‌ക്ക്‌ 80247 ആണ്‌ രജിസ്റ്റർ നമ്പറായി സർട്ടിഫിക്കറ്റിലുള്ളത്‌. പലതവണ പരാജയപ്പെട്ടവർക്കായുള്ള മേഴ്‌സി ചാൻസ്‌ പരീക്ഷയുടെ രജിസ്റ്റർ നമ്പറാണ്‌ 80 എന്ന നമ്പറിൽ ആരംഭിച്ചിരുന്നത്‌. സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന വിഷയത്തിൽ സർവകലാശാല ഒടുവിൽ മേഴ്‌സി ചാൻസ്‌ നൽകിയതാകട്ടെ 2015ലും 2017ലുമാണ്‌.

അതേസമയം, അൻസിൽ പരീക്ഷയെഴുതിയിരിക്കുന്നത്‌ 2016ലാണ്. എന്നാൽ, സർട്ടിഫിക്കറ്റുമായി തനിക്ക്‌ ബന്ധമില്ലെന്നാണ് അൻസലിൻ്റെ പ്രതികരണം. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് താൻ ഒന്നും നേടിയിട്ടില്ലെന്നും അൻസൽ കൈരളി ന്യൂസിനോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News