കടമക്കുടി കൂട്ട ആത്മഹത്യ; അന്വേഷണം ബന്ധുക്കളിലേക്കും വ്യാപിക്കുന്നു

ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് കടമക്കുടിയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മൊബൈൽ ഫോൺ പരിശോധനകൾക്കും മറ്റ് അന്വേഷണങ്ങൾക്കും ശേഷമാണ് പൊലീസ് സംശയം ബന്ധുക്കളിലേക്കും നീളുന്നത്.

ALSO READ: കുഞ്ഞ് ജനിച്ചപ്പോൾ എല്ലാവരും അവനെ മാറ്റി നിർത്താൻ പറഞ്ഞു, പക്ഷെ അവൻ അനിയന് വേണ്ടി ഒതുങ്ങി നിന്നു: കുറിപ്പ് പങ്കുവെച്ച് സ്നേഹ ശ്രീകുമാർ

ലോൺ ആപ്പുകളിൽ നിന്ന് വായ്‌പ്പാ എടുത്തതിനപ്പുറം മറ്റ് പലരിൽ നിന്നായും ലിജോയും ഭാര്യയും വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. ബന്ധുക്കളുമായി നടത്തിയ പണമിടപാടിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ലിജോ ഈ പണം ചിലവഴിച്ചത് എങ്ങനെയെന്ന് പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. പണം ആവശ്യപ്പെട്ട് ബന്ധുക്കൾ ലിജോയെയും ഭാര്യയെയും സമീപിച്ചിരുന്നോ തുടങ്ങിയുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. ഇവരുടെ ചില ബന്ധുക്കൾ കേസിൽ പ്രതിയാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

ALSO READ: മലയാള ചലച്ചിത്ര ശാഖയില്‍ കെ.ജി ജോര്‍ജിന്റെ സിനിമകള്‍ എന്നും സജീവമായി നിലകൊണ്ടിരുന്നു; മമ്മൂട്ടി

നേരത്തെ മരിച്ച നിജോയുടെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കായി സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിരുന്നു. ഓൺലൈൻ വായ്പ ആപ്പുകളെക്കുറിച്ചും ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു പൊലീസ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News