ലോക്‌സഭയിലുണ്ടായ സുരക്ഷ വീഴ്ചയില്‍ അന്വേഷണം ഊര്‍ജിതം. കസ്റ്റഡിയിലെടുത്ത നാല് പേരെയും പൊലീസ് ചോദ്യം ചെയ്ത് വരുന്നു. അന്വേഷണത്തിനായി ദില്ലി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഖലിസ്ഥാന്‍ അനുകൂല വാദികളുടെ ഭീഷണി നിലനില്‍ക്കെയാണ് ലോക്സഭയില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായിരിക്കുന്നത്.
പാര്‍ലമെന്റിന് അകത്തും പുറത്തുമായി പ്രതിഷേധിച്ച 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് യുവാക്കളും ഒരു യുവതിയുമാണ് കസ്റ്റഡിയിലുള്ളത്. ലോകസഭയ്ക്കകത്ത് പ്രതിഷേധിച്ച സാഗര്‍ ശര്‍മ, മനോരജ്ഞന്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഇരുവരും മൈസൂരു സ്വദേശികള്‍.
പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചവര്‍ നീലം കൗറും, അമോല്‍ ഷിന്‍ഡെലും . സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഏകാധിപത്യത്തിനെതിരെയും തൊഴിലില്ലായ്മക്കെതിരെയുമാണ് പ്രതിഷേധിച്ചതെന്നാണ് പ്രതികളുടെ അവകാശവാദം.
Also Read :കൂടത്തായി കൂട്ടക്കൊല; കറി ആൻഡ് സയനൈഡ്–ദ് ജോളി ജോസഫ് കേസ് ട്രെയിലർ റിലീസ് ചെയ്തു
ഉന്നത ഐ ബി ഉദ്യോഗസ്ഥരും സി ആര്‍ പി എഫ് ഡിജിയും സ്ഥലത്തെത്തി. ദില്ലി പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ്, ഫോറന്‍സിക് സംഘം എന്നിവര്‍ പാര്‍ലമെന്റിലെത്തി പരിശോധനകള്‍ നടത്തി. സി സി ടിവി ദൃശ്യങ്ങളും സാംപിളുകളും ശേഖരിച്ചു. ജീവനക്കാരെ ചോദ്യം ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ കൃത്യമായ വിവരങ്ങള്‍ പറയാനാകൂ എന്ന് എന്‍ഡി ആര്‍ എഫ് കമാന്റന്റ പി കെ തിവാരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here