പാലക്കാട് മണ്ഡലത്തിലെ വ്യാജ വോട്ട് പരാതിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ബൂത്ത് തലത്തിലുള്ള പരിശോധനക്കൊപ്പം വോട്ടര്‍പട്ടിക പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ധരുടെ സഹായം തേടി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ 2700 ലധികം വ്യാജ വോട്ടുകള്‍ ഉണ്ടെന്നാണ് പരാതി ഉയര്‍ന്നത്. സി.പി.ഐ.എം ജില്ല സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു നല്‍ിയ പരാതിയിലാണ് കലക്ടര്‍ ഡോ.എസ്.ചിത്ര പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. വരണാധികാരയായ ആര്‍ഡിഒ എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും യോഗം വിളിച്ചു ചേര്‍ത്താണ് പരിശോധന ആരംഭിച്ചത്.
പരാതിയുയര്‍ന്ന വോട്ടര്‍മാരുടെ വിവരങ്ങളും വോട്ടര്‍പട്ടികയും തെളിവായി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വോട്ട് സ്ഥിരീകരിക്കുന്നതിന് സാങ്കേതിക പരിശോധന കൂടി ആവശ്യമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പരിശോധന നടത്തേണ്ടതിനാല്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.
വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കി വ്യാജ വോട്ട് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ ഇരട്ട വോട്ട് വിവരങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ വ്യാജ വോട്ട് വിവരങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ALSO READ; ഠപ്പേ! റിങ്ങിലെത്തും മുൻപേ ടൈസന്റെ ഇടി വാങ്ങി ജെയ്ക്ക് പോൾ
മണ്ഡലത്തിന് പുറത്തുനിന്നുള്ളവരും വര്‍ഷങ്ങളായി മണ്ഡലത്തില്‍ താമസമില്ലാത്തവരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വോട്ട് കൂട്ടിച്ചേര്‍ക്കുന്നതിന്റെ അവസാന ദിവസങ്ങളില്‍ നടന്ന ക്രമക്കേടില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here