ആശുപത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ച; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലെ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നു

ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ആശുപത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായെന്നാണ് ദില്ലി പോലീസിന്റെ കണ്ടെത്തൽ. ഹോസ്പിറ്റലിന് നൽകിയ ലൈസൻസ് മാർച്ച് 31 ന് അവസാനിച്ചിരുന്നു.

ALSO READ: ചക്രവാത ചുഴി ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും

5 കിടക്കകൾക്ക് മാത്രം ലൈസൻസ് ഉള്ള ആശുപത്രിയിൽ അപകട സമയത്ത് 12 നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത്.നവജാത ശിശുക്കളെ ചികിത്സിക്കുവാൻ യോഗ്യതയുള്ള ഡോക്ടർമാർ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ഇതിനുപുറമേ ആശുപത്രിയിൽ അഗ്നിശമന ഉപകരണങ്ങളോ , എമർജൻസി എക്സിറ്റോ ഇല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അപകടത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി മജിസ്ടീടീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏഴ് കുഞ്ഞുങ്ങളാണ് തീപിടിത്തത്തിൽ മരിച്ചത്.

ALSO READ: പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk