എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍; അജിത്കുമാറിന്റെ മൊഴി പുറത്ത്

എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പാര്‍ട്ട് സഭയില്‍. സൗഹൃദ സന്ദര്‍ശനം എന്ന് എഡിജിപി മൊഴി നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ച്ച പ്രസിഡന്റ് മെഡലിന് വേണ്ടിയാണ് എന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍. എന്നാല്‍ ആ ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടതെങ്കില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാകും. രണ്ട് ആര്‍ എസ് നേതാക്കളെ കണ്ടതിലുള്ള കാരണവും വ്യക്തമല്ല.

ALSO READ: ‘സെഞ്ചുറി ലൈഫ് ടൈം മെമ്മറി,ആ ഹൈലൈറ്റ്സ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു’; സഞ്ജു സാംസൺ

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ഇതോടൊപ്പം സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇവയിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ടി.പി. രാമകൃഷ്ണന്റെ
സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സ്കൂട്ടറിലിടിച്ച ശേഷം കാർ നിർത്താതെ പോയി, കാറുടമ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജി സ്പര്‍ജന്‍ കുമാര്‍ ഐപിഎസ്,തോംസണ്‍ ജോസ് ഐപിഎസ്, എ ഷാനവാസ് ഐപിഎസ്, എസ്പി എസ് മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ടുകളും സംസ്ഥാന പോലീസ് മേധാവി ഒക്ടോബര്‍ അഞ്ചിന് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration