നടന്നത് തുടർച്ചയായ രണ്ട് സ്‌ഫോടനങ്ങൾ; തീ പടരാൻ സഹായിച്ചത് പെട്രോൾ; അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ ഇങ്ങനെ

കളമശ്ശേരി സ്‌ഫോടനക്കേസിൽ അന്വേഷണ സംഘത്തിന്റെ നിർണായ കണ്ടെത്തലുകൾ പുറത്ത്. തുടർച്ചയായ 2 സ്ഫോടനങ്ങളാണ് നടന്നത്. ഇതിനായി രണ്ട് റിമോട്ടുകളാണ് പ്രതി ഉപയോഗിച്ചത്. മൂന്നാമത്തെ സ്ഫോടനം നടന്നില്ല. ഈ സ്ഫോടനങ്ങളെ തുടർന്ന് തീപിടിച്ചെന്നും പെട്രോൾ തീ പടരാൻ സഹായിച്ചുവെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ALSO READ: മനീഷ് സിസോദിയുടെ ജാമ്യഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കളമശ്ശേരിയിലെത്തും. 10 മണിക്ക് നിശ്ചയിച്ച സർവ്വകക്ഷിയോഗം കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രി യാത്രതിരിക്കുക. ഹെലികോപ്റ്ററിലായിരിക്കും തിരുവനന്തപുരത്ത് നിന്നും കളമശ്ശേരിയിലെത്തുക. തുടർന്ന് സ്‌ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രികളിൽ ചെന്ന് സന്ദർശിച്ചേക്കും.

ALSO READ: എന്നും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ഒടുവില്‍ കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

ഇന്ന് 10 മണിക്കാണ് കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ചേരുക. സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിലാണ് യോഗം. എല്ലാ കക്ഷിനേതാക്കളും യോഗത്തിൽ പങ്കെടുക്കും. കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കും. കക്ഷിനേതാക്കളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച് യോഗം തുടർനടപടികൾ തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News