പാനൂർ സ്ഫോടനം; രാഷ്ട്രീയപ്രേരിതമല്ലെന്ന് അന്വേഷണസംഘം

പാനൂർ സ്ഫോടനത്തിൽ രാഷ്ടീയമില്ലെന്ന് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ബോംബ് നിർമ്മാണത്തിന് പിന്നിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നും അന്വേഷണത്തിൻ്റെ ഭാഗമായി വ്യക്തമായി. ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ അടിപിടിയാണ് രണ്ട് സംഘകൾ തമ്മിലുള്ള കുടിപ്പകയ്ക്ക് തുടക്കമിട്ടത്.

Also Read: ഉത്തരവുകൾ വെറും കടലാസുതുണ്ടുകളല്ല, അവ പാലിക്കപ്പെടേണ്ടവയാണ്; ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുന്നോത്തുപറമ്പിൽ ചിരക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ, 25) എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.

Also Read: സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

അതേസമയം, പാനൂർ സ്ഫോടനവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് പാനൂർ ഏരിയ കമ്മിറ്റി വിശദമാക്കി. പരിക്കേറ്റവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും, സിപിഐഎം പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളാണ് പരിക്കേറ്റവരെന്നും പാനൂർ ഏരിയ കമ്മിറ്റി വ്യക്തമാക്കി. സിപിഐഎം പ്രവർത്തകരാണെന്ന പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News