സുപ്രീംകോടതിയെ അറിയിക്കും,സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം

siddhique

സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയെ അന്വേഷണ സംഘം അറിയിക്കും.കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാവില്ല എന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെടും എന്നും അന്വേഷണ സംഘം വ്യക്തമാക്കി.വിശദമായ ചോദ്യം ചെയ്യൽ കസ്റ്റഡിയിൽ ലഭിച്ച ശേഷം മാത്രം ആകും.

ALSO READ: ആദ്യ മൊഴി ആവർത്തിച്ചു, ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല; സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

അതേസമയം 2016-17 കാലത്തെ ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു.2014 മുതൽ തന്നോട് ഫോണിൽ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ധിഖ് നിഷേധിച്ചു.നടിയുമായി ഇതേവരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു.2014 മുതൽ 2017 വരെ ഉപയോഗിച്ചിരുന്ന ഫോൺ തന്റെ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു. സിദ്ധിഖ് മറുപടി നൽകുന്നത് ഒന്നോ രണ്ടോ വരിയിൽ മാത്രമെന്ന് അന്വേഷണ സംഘം പറഞ്ഞു.ഇന്ന് ഹാജരാക്കിയത് ബാങ്ക് രേഖകൾ മാത്രം, ഇത് അന്വേഷണത്തിൽ നിർണായകമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇങ്ങനെ ചോദ്യം ചെയ്തിട്ട് കാര്യമില്ലെന്നാണ് വിലയിരുത്തൽ.

ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.
സിദ്ധിഖ് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല. ഡിജിറ്റൽ രേഖകൾ ഇപ്പോൾ തന്റെ കയ്യിലില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ആദ്യ മൊഴി ആവർത്തിച്ച് സിദ്ധിഖ് ആവർത്തിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇന്നും നിഷേധിച്ചു. ഇന്നും പ്രാഥമിക വിവരശേഖരണം മാത്രം ആണ് നടന്നത്. വിശദമായ ചോദ്യം ചെയ്യൽ പിന്നീട് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk