കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസ്; പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു

കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസിൽ പ്രതി നിധീഷുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു.കക്കാട്ടു കടയിലെ വീട്ടിൽ ആണ് തെളിവെടുപ്പ് നടക്കുന്നത്.മൃതദേഹം കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന തറ കുഴിച്ചു പരിശോധിക്കും.ഫോറൻസിക്ക്, സൈൻറഫിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു.

ALSO READ: വയനാട്ടിൽ മൃഗത്തിന്റെ ആക്രമണത്തിൽ വയോധികന്‌ പരിക്ക്‌

നവജാത ശിശുവിനെ കുഴിച്ചുമൂടി എന്ന് പറയുന്ന മറ്റൊരു വീട്ടിലെ തൊഴുത്തിലും പരിശോധന നടത്തും.പൊലീസ് എത്തിയപ്പോൾ മാത്രമാണ് ആളുകൾ താമസമുള്ളതായി അറിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. മുറിക്കുള്ളിൽ പൂജകൾ നടത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടു എന്നും സമീപവാസി പറഞ്ഞു. എസ്പി വിഷ്ണു പ്രദീപ് ടി കെ സ്ഥലത്ത് എത്തി.

ALSO READ: ഗൂഗിള്‍ മാപ്പിന്റെ പേരില്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News