യൂത്ത് കോൺഗ്രസ് അട്ടിമറി; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ അന്വേഷണം ഊർജ്ജിതം

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ അന്വേഷണം ഊർജ്ജിതം. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കാൻ ഉപയോഗിച്ച സിആർ കാർഡ് എന്ന ആപ്ലിക്കേഷന്റെ ഉറവിടവും, ഉപയോഗിച്ചവരെയും കണ്ടെത്താനാണ് ആദ്യ നീക്കം. ശേഷം ആപ്ലിക്കേഷൻ നിർമ്മിച്ചതിന്റെ ഉദ്ദേശവും ഇവരിലൂടെ കണ്ടെത്തും. കേസന്വേഷണത്തിന് എട്ടംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

Also Read; പി-ഹണ്ട് റെയ്ഡ്: 10 പേർ അറസ്റ്റിൽ, 46 കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ നിധിൻ രാജിന്റെ മേൽനോട്ടത്തിൽ, മ്യൂസിയം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് അന്വേഷണ ചുമതല. സൈബർ പൊലീസുദ്യോഗസ്ഥരും സംഘത്തിലുണ്ട്. അതേസമയം കഴിഞ്ഞദിവസം പരാതിക്കാരായ ഡിവൈഎഫ്ഐ നേതാക്കളുടെ മൊഴിയെടുത്തിരുന്നു. അഖിലേന്ത്യാ അധ്യക്ഷൻ എഎ റഹീം എംപി, സംസ്ഥാന സെക്രട്ടറി വികെ സനോജ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

Also Read; അപകടത്തിൽപ്പെട്ട ശബരിമല തീർത്ഥാടകവാഹനത്തിലെ ഡ്രൈവറുടെ പണം അപഹരിച്ചയാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News