സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും കണ്ടെടുത്തു, ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും കണ്ടെടുത്തു. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാമിൽ നിന്നാണ് ഇവ കണ്ടെടുത്തത്. പ്രതികൾ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് ഇനി കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്താൻ വീണ്ടും പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

ALSO READ: ബാങ്ക് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം

പോളച്ചിറയിലെ ഫാമിലും സംഭവ ദിവസം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടലിലുമാണ് ഇന്ന് തെളിവുകൾ ശേഖരിച്ചത്. പ്രതികളെ പിടികൂടിയ തമിഴ്നാട്ടിലെ പുളിയറ, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ പ്രതികളെ എത്തിച്ച തെളിവെടുക്കും.

ALSO READ: നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News