റാഫേൽ ഇടപാടിലെ നിക്ഷേപത്തിൽ വീഴ്ച്ച; റിലയൻസുമായുള്ള ഇടപാടിൽ നിന്ന് ഡാസോ പിന്മാറിയേക്കും

റിലയൻസ് എയറോസ്ട്രക്ചറുമായുള്ള റാഫേൽ ഇടപാടിൽ നിന്നു ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ പിന്മാറിയേക്കുമെന്നു റിപ്പോർട്ട്. ഡാസോ, റിലയൻസ് എയറോസ്ട്രക്ചറിലേക്ക് കൃത്യമായ നിക്ഷേപവിഹിതം നടത്തുന്നതിൽ അനിൽ അംബാനി വീഴ്ച വരുത്തിയതാണ് കമ്പനി പിന്മാറാനുള്ള കാരണമെന്നാണ് റിപോർട്ടുകൾ. ഇതിന്റെ മുന്നോട്ടുള്ള ഇടപാടുകൾക്കായി ഡാസോ ഇന്ത്യയിൽ നിന്നു തന്നെ പുതിയ ബിസിനസ് പാർട്ട്നേഴ്‌സിനെ തിരയുകയാണ് എന്നാണ് വിവരം.

also read; അധ്യാപകന്റെ കൈ വെട്ടിയ കേസ്; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

7.6 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടായിരുന്നു ഇത്. 51 ശതമാനം വിഹിതം റിലയൻസും 49 ശതമാനം ഡാസോയും വഹിക്കണമെന്നായിരുന്നു 2017ൽ നടത്തിയ ധാരണയിലുണ്ടായിരുന്നത്.നാഗ്പുരിൽ 62 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഡാസോ റിലയൻസ് എയറോസ്ട്രക്ചർ ലിമിറ്റഡാണ് നിലവിൽ ഇന്ത്യയിലെത്തിച്ച റാഫേൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും മേൽനോട്ടവും നിർവഹിക്കുന്നത്.

also read; ‘പ്രാചീന വിശ്വാസ സംഹിതകള്‍ക്ക് വിരാമമാകട്ടെ; ശിക്ഷ കുറഞ്ഞോ കൂടിയോ എന്ന് നിയമ വിദഗ്ധന്‍ വിലയിരുത്തും’: പ്രൊഫ. ടി ജെ ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News