ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്; ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ആസ്തിയിലും വർദ്ധനവ്

ചൊവാഴ്ച മുതൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്. എൻഡിഎയ്ക്ക് പിന്തുണ നൽകാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിന് പിന്നാലെയാണ് തെലുങ്കുദേശം പാർട്ടിയുമായി (ടിഡിപി) ബന്ധപ്പെട്ടതും ആന്ധ്രാപ്രദേശിൽ നിന്നുള്ളതുമായ ഓഹരികളിൽ വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്.

ഹെറിറ്റേജ് ഫുഡ്സ് (അഞ്ചു ദിവസത്തിൽ 236 രൂപ കൂടി ), അമര രാജ (അഞ്ചു ദിവസത്തിൽ 197 രൂപ കൂടി), അൾട്രാ ടെക്( അഞ്ചു ദിവസത്തിൽ 170 രൂപ കൂടി), രാംകോ, സാഗർ സിമന്റ്,കെ സിപി, എൻസിഎൽ, എൻസിസി, കെഎൻആർ കൺസ്റ്റ്‌ക്ഷൻസ്, അവന്തി ഫീഡ്സ്, ആന്ധ്ര പെട്രോ, വെസ്റ്റ് കോസ്റ്റ് പേപ്പർ, അപെക്സ് ഫ്രോസൺ തുടങ്ങിയ ഓഹരികൾ എല്ലാം തന്നെ ഉയർന്നിട്ടുണ്ട്.

ALSO READ:സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനം; സര്‍ജന്റിനെ സസ്‌പെന്‍ഡ് ചെയ്തു

ഹെറിറ്റേജ് ഫുഡ്സ് ഓഹരി വില കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ 55 ശതമാനമാണ് ഉയർന്നിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിക്ക് മാത്രം ഹെറിറ്റേജ് ഫുഡ്‌സിൽ 24.37 ശതമാനം ഓഹരിയുണ്ട്. വെറും അഞ്ച് ദിവസത്തിനുള്ളിൽ ഹെറിറ്റേജ് ഫുഡ്‌സ് ഓഹരി വില ഭുവനേശ്വരിയുടെ ആസ്തി 579 കോടി രൂപ വർദ്ധിച്ചു എന്നാണ് റിപ്പോർട്ട് . നായിഡുവിന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ള പ്രൊമോട്ടർമാർക്ക് കമ്പനിയിൽ 41 ശതമാനത്തിലധികം ഓഹരിയുണ്ട്.

അമര രാജ എനർജി ആൻഡ് മൊബിലിറ്റിയുടെ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിൽ 122 ശതമാനം ഉയർന്നിട്ടുണ്ട്. ടിഡിപിയുടെ മുൻ എംപി ജയ് ദേവ് ഗല്ലയാണ് അമര രാജ എനർജിയുടെ മാനേജിങ് ഡയറക്ടർ. അമര രാജ എനർജി ആൻഡ് മൊബിലിറ്റി കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ 15 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായാൽ അമരാവതി പദ്ധതിക്ക് പ്രാധാന്യം ലഭിക്കുമെന്ന് കരുതിയാണ് കെസിപി ഓഹരിയിൽ കുതിപ്പ് പ്രകടമാകുന്നത്. കെസിപി ഓഹരികൾ കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ 34 ശതമാനം ഉയർന്നിട്ടുണ്ട്. അമരാവതിയിൽ സ്ഥിതി ചെയ്യുന്ന മറ്റ് സിമൻറ് കമ്പനികളെക്കാൾ മുന്നിലാണ്കെസിപി.

ALSO READ: കുട്ടികളുടെ സുരക്ഷയിലും ഈ കാറുകൾ മുന്നിൽ തന്നെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News