വി എസ് ശിവകുമാർ ആരോപണ വിധേയനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പിൽ നീതി തേടി നിക്ഷേപകർ

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാർ ആരോപണ വിധേയനായ
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പിൽ നീതി തേടി നിക്ഷേപകർ. പണം നഷ്ടമായവർ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുന്നു. 12 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകാൻ ഉണ്ടെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞതോടെ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി നൽകാനാണ്നിക്ഷേപകരുടെ തീരുമാനം. പരാതി നൽകുന്നതിന് മുന്നോടിയായി പണം നഷ്ടമായ നിക്ഷേപകർ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. അൻപതിനായിരം രൂപ മുതൽ 50 ലക്ഷം രൂപ വരെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ചവരാണ് ഒരായുസ്സിന്റെ സമ്പാദ്യം തിരികെ ലഭിക്കാൻ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുന്നത്.

ALSO READ: ദുബായിയിൽ നിന്നെത്തി മീൻ വില്പനക്കാരിയായ അമ്മയ്ക്ക് സർപ്രൈസ് ഒരുക്കി മകൻ; വീഡിയോ വൈറൽ

അതേസമയം 2006 ൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചത് ഒഴിച്ചാൽ ബാങ്കുമായി ഒരു ബന്ധവുമില്ലന്ന നിലപാടിലാണ് മുൻമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാർ. പക്ഷേ പണം നഷ്ടപ്പെട്ട നിക്ഷേപകർ ഇത് അംഗീകരിക്കുന്നില്ല .പ്രദേശത്തെ പ്രധാന കോൺഗ്രസ് നേതാവും മണ്ഡലം പ്രസിഡണ്ടും ഡിസിസി അംഗവുമായിരുന്ന രാജേന്ദ്രനാണ് ബാങ്കിൻറെ പ്രസിഡൻറ്. ശിവകുമാറിന്റെ അറിവോടുകൂടിയാണ് ബാങ്ക് രൂപീകരിച്ചതെന്നും രാജേന്ദ്രൻ ശിവകുമാറിന്റെ ബിനാമിയാണെന്നും ആണ് നിക്ഷേപകർ പറയുന്നത്. മാത്രമല്ല അവിടെ പണം നിക്ഷേപിക്കാൻ ശിവകുമാർ ആണ് ആവശ്യപ്പെട്ടത് എന്നും ഒരു വിഭാഗം നിക്ഷേപകർ പറയുന്നു.

ALSO READ: “മീഡിയാ വണ്ണിൻ്റെ മര്യാദകേട്, പ്രസംഗത്തിലെ ഒരു വരി കട്ടു ചെയ്ത് പ്രചരിപ്പിക്കാൻ നാണമില്ലേ?”: വാക്കുകള്‍ വളച്ചൊടിച്ചതിനെതിരെ അഡ്വ കെ അനില്‍കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News