നിതാഖാത്ത്; നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കും

നിതാഖാത്ത് പ്രോഗ്രാമിൽ വിദേശികളായ നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കുമെന്ന് സൗദി മന്ത്രാലയം. ലോകമെമ്പാടുമുള്ള നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും അത്ലറ്റുകൾക്കും സമാന പരിഗണന ലഭിക്കും.

ALSO READ: യോദ്ധാവായി സൂര്യ; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകർ

പലസ്തീൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാർക്കും  പദ്ധതിയിൽ ഇളവുകൾ ലഭിക്കും. സ്വകാര്യ സ്ഥാപന ഉടമകളായ നിക്ഷേപകരെ നിതാഖാത്ത് പ്രോഗ്രാമിൽ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കുന്ന ചട്ടത്തിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അംഗീകാരം നൽകിയത്.

ഇതനുസരിച്ച് സ്വദേശിവൽക്കരണ പ്രോഗ്രാമിൽ നിക്ഷേപകരായ ഓരോ വിദേശിയേയും സൗദി പൗരന് തുല്യമായി പരിഗണിക്കും. കൂടാതെ വിദൂരമായി ജോലി ചെയ്യുന്ന സൗദി പൗരന്മാരെയും സ്ഥിരം സൗദി ജീവനക്കാർക്ക് തുല്യമായി പരിഗണിക്കും. ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ, ഗൾഫ് കളിക്കാർ, അത്ലറ്റുകൾ എന്നിവർക്കും സൗദികൾക്ക് തുല്യമായ പരിഗണന ലഭിക്കും. ഈജിപ്ഷ്യൻ പാസ്‌പോർട്ടുകൾ കൈവശമുള്ള പലസ്തീനികൾ, ബലൂചികൾ, മ്യാൻമറിൽ നിന്ന് എത്തിയവർ എന്നിവരെയൊക്കെ സാധാരണ പ്രവാസി തൊഴിലാളികളുടെ നാലിലൊന്ന് അനുപാതത്തിലാണ് പരിഗണിക്കുക. നിക്ഷേപങ്ങൾ വർധിപ്പിക്കാനും പുതിയ രീതി സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ALSO READ: ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം; പാപ്പാന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News