ബൈജു രവീന്ദ്രനെ പുറത്താക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. വിസിലടിച്ചും അപശബ്ദങ്ങളുണ്ടാക്കിയും വിര്‍ച്വല്‍ മീറ്റ് തടസ്സപ്പെടുത്താന്‍ ബൈജൂസിലെ ജീവനക്കാര്‍ ശ്രമിക്കുകയും ചെയ്തു. പ്രോസസ് എന്‍വി, പീക് എക്‌സ്‌വി എന്നീ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. ഇവര്‍ക്ക് പുറമേ മറ്റ് ചില നിക്ഷേപകര്‍ കൂടി ബൈജു രവീന്ദ്രനെതിരെ വോട്ട് ചെയ്തതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ ബൈജൂസിലെ ചില ജീവനക്കാര്‍ സൂം മീറ്റിംഗിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചു. കൂവി വിളിച്ചും അപശബ്ദങ്ങളുണ്ടാക്കിയും വിസിലടിച്ചും ഇവര്‍ യോഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് വിവരം. ഇന്നത്തെ ഇജിഎമ്മില്‍ ഉണ്ടായ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് ബൈജൂസ് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്. അന്തിമ ഉത്തരവ് പറയുന്നത് വരെ ഇജിഎം തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇജിഎമ്മിനെതിരെ ബൈജു രവീന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here