ഐ ഫോൺ ഉപയോക്താക്കളെ ഇന്നെത്തും ഐഓഎസ് 18, അറിയാം വിശേഷങ്ങൾ

ios 18 iphone

സെപ്തംബർ 16 ന് ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് എത്തും. ഇന്ന് രാത്രി 10:30 നാണ് ഐഓഎസ് 18 ന്റെ റിലീസ്. ഒട്ടേറെ പുതിയ ഫീച്ചറുകളാണ് ഐഓഎസ് 18 ൽ എത്തുന്നത്. പുതിയ അപ്ഡേറ്റിലെ മുഖ്യ ആകര്‍ഷണം ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. ഐഫോണുകളിലെ ഹോം സ്‌ക്രീനിലും ലോക്ക്‌സക്രീനിലും പുതിയ കസ്റ്റമൈസേഷന്‍, ഹോം സ്‌ക്രീനില്‍ ആപ്പുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള സൗകര്യമെന്നിവയാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് ക്രമീകരണങ്ങൾ.

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുക, സന്ദേശങ്ങളും ഇമെയിലുകളും ഉള്‍പ്പടെയുള്ള എഴുത്തുകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ സാധിക്കും. പുതിയ ഡിസൈനിലുള്ള കണ്‍ട്രോള്‍ സെന്ററും പുതിയ പാസ് വേഡ് മാനേജ്‌മെന്റ് ആപ്പും ഐഒഎസ് 18 ല്‍ എത്തും.

പക്ഷെ ആദ്യ അപ്ഡേറ്റിൽ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാകില്ല. ഒക്ടോബറില്‍ അവതരിപ്പിക്കുന്ന ഐഒഎസ് 18.1 പബ്ലിക് ബീറ്റാ അപ്‌ഡേറ്റിലായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുക. ഐഒഎസില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ എന്തെല്ലാമെന്ന് പരിചയപ്പെടുത്തി ആപ്പിൾ ഒരു പിഡിഎഫ് പബ്ളിഷ് ചെയ്തിട്ടുണ്ട്. ഇതിൽ ഏതൊക്കെ മാസങ്ങളിലാണ് ഒഎസ് അപ്‌ഡേറ്റുകളുണ്ടാകുകയെന്നും. ഫീച്ചറുകൾ ഏതൊക്കെ അപ്ഡേറ്റുകളിലാണ് ഫോണുകളില്‍ എത്തുകയെന്നും ഇതിൽ പറയുന്നു. അതായത് ഐഒഎസ് 18 ൽ പറയുന്ന എല്ലാ ഫീച്ചറുകളും ആദ്യ അപ്ഡേറ്റിൽ ലഭിക്കുകയില്ല.

ഐഒഎസ് 18 നൊപ്പം മാക്ക്ഒഎസ് സെക്കോയ, വാച്ച് ഒഎസ് 11, വിഷന്‍ ഒഎസ് 2 എന്നിവയും സെപ്റ്റംബര്‍ ഇന്ന് പുറത്തിറങ്ങുന്നുണ്ട്. ടിവിഒഎസ് 18 പുറത്തിറക്കുന്ന തീയ്യതി വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News