ഹോംസ്‌ക്രീനിൽ ഉപയോക്താക്കൾക്ക് എഐ സൗകര്യവും നൽകുന്ന ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് 18 ഉടൻ. ജൂണില്‍ നടക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഐ.ഒ.എസ് 18 അവതരിപ്പിക്കുക.
ALSO READ: വണ്ടി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി
മുമ്പ് ഉള്ളതിനേക്കാൾ കൂടുതൽ ഓപ്ഷനുകൾ ഹോം സ്‌ക്രീനിൽ നൽകാനാകും. ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഐഫോണ്‍ ഹോം സ്‌ക്രീന്‍ സെറ്റ് ചെയ്യാം.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ ആപ്പിൾ പുറത്തുവിടുന്നില്ലെങ്കിലും ഹോംസ്ക്രീനിലെ മാറ്റം, ഐ.ഒ.എസ് 17ൽ തന്നെ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പ് ഐക്കണുകളുടെ സ്ഥാനം ക്രമീകരിക്കുന്നതിലും, ഫോള്‍ഡറുകള്‍ നിര്‍മിക്കുന്നതിലും, ഐക്കണുകള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുന്നതിലുമെല്ലാം പുതിയ ഫീച്ചര്‍ സഹായിക്കും.ഇത് കൂടാതെയാണ് എ.ഐ ഫീച്ചറുകള്‍ വരുന്നത്.
ആപ്പിളിന്റെ തന്നെ നോട്ട്‌സ് ആപ്പ്, ഗാലറി, മെസേജസ് ഉള്‍പ്പടെയുള്ള ആപ്പുകളിലാവും ആദ്യം എ.ഐ ഫീച്ചറുകള്‍ എത്തുക. സിരി എന്ന സ്മാര്‍ട് അസിസ്റ്റന്റ് സേവനവും ഇതിലുണ്ടാകും.ആപ്പിള്‍ മ്യൂസിക്കിലും എഐ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
ആന്‍ഡ്രോയിഡ് ഉള്‍പ്പടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി ഐഫോണിനെ ബന്ധിപ്പിക്കാനും, ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അനുവദിക്കുന്ന സോഫ്റ്റ്‌വെയര്‍ തലത്തിലുള്ള മാറ്റങ്ങളും ഐഒഎസ് 18ല്‍ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here