ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഡിവൈസുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടുന്നുവെന്ന് റിപ്പോർട്ട്. ഐ ഫോണിന്റെ സുരക്ഷിതത്വമാണ് ഫോണിന്റെ പ്രധാന സവിശേഷത എന്നാൽ ഐ ഫോണും അത്ര സുരക്ഷിതമല്ലെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഐഫോണുകളുടെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കകളുണ്ടാക്കുന്ന റിപ്പോര്‍ട്ടാണിത്.
സൈബര്‍ സുരക്ഷാ അനലിസ്റ്റുകളായ ലുക്ക്‌ഔട്ടിന്‍റെ റിപ്പോർട്ട് പ്രകാരം സൈബര്‍ ഫിഷിംഗ് അറ്റാക്കുകള്‍ക്ക് വേഗം വിധേയമാകാന്‍ സാധ്യത ഐഒഎസ് ഡിവൈസുകളാണ്. എഐ സഹായത്തോടെ നടത്തിയ വിശകലനത്തിലൂടെയാണ് ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ ലുക്കൗട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
Also Read: എക്സിൽ ഇനി മസ്ക് ‘കെക്കിയസ് മാക്സിമസ്’; ‘പെപെ ദ ഫ്രോഗ്’ പ്രൊഫൈൽ ചിത്രവും
2024ന്‍റെ മൂന്നാംപാദത്തിലെ മൊബൈല്‍ ത്രെട്ട് ലാന്‍ഡ്‌സ്കേപ്പ് റിപ്പോര്‍ട്ട് പ്രകാരം 11.4 ശതമാനം ആന്‍ഡ്രോയ്ഡ് ഡിവൈസുകളാണ് ഫിഷിംഗ് ശ്രമങ്ങള്‍ക്ക് വിധേയമായത്. എന്നാൽ ഇതേസമയം 18.4 ശതമാനം ഐഒഎസ് ഡിവൈസുകളാണ് ഫിഷിംഗ് ശ്രമങ്ങള്‍ക്ക് വിധേയമായത്. 220 ദശലക്ഷം ഡിവൈസുകളും 360 ദശലക്ഷം ആപ്ലിക്കേഷനുകളും ബില്യണ്‍ കണക്കിന് വെബ് വിവരങ്ങളുമാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി വിശകലനെ ചെയ്തിട്ടുള്ളത്.
ഇന്റർനെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിംഗ്. യൂസര്‍നെയിം, പാസ്‌വേഡ് അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ഫിഷിംഗ് അറ്റാക്കിലൂടെ കൈക്കലാക്കാൻ ശ്രമിക്കുന്നത്.
Also Read: ജെൻ സീ കഴിഞ്ഞു, ജെൻ ആൽഫ കഴിഞ്ഞു ഇനി ജനിക്കുന്ന കുട്ടികൾ ജെന്‍ ബീറ്റ
അറിയാത്ത സ്രോതസുകളില്‍ നിന്നെത്തുന്ന ഇമെയില്‍, മെസേജുകള്‍ എന്നിവ വഴി ലഭിക്കുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതിരിക്കുക. ഇതാണ്ഫ ഫിഷിംഗിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം. വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ വരുന്ന പോപ് അപ് വിന്‍ഡോകളേയും സൂക്ഷിക്കുക. അക്കൗണ്ട് നമ്പര്‍, പാസ്‌വേഡുകള്‍ തുടങ്ങി നിര്‍ണായകമായ ഒരു വിവരവും ടെക്സ്റ്റ് മെസേജുകള്‍ക്കോ അത്തരം സന്ദേശങ്ങള്‍ക്കോ മറുപടിയായി നല്‍കരുത്. വ്യക്തിഗത വിവരങ്ങൾ പരമാവധി പങ്കുവെക്കാതിരിക്കുക എന്നീ കാര്യങ്ങളാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള മാർഗങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here