ഒട്ടേറെ ഫീച്ചറുകളുമായി ഐഒഎസ് 17, ദിവസങ്ങള്‍ക്കകം ഐഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തുന്നു

ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 17 ഏതാനും ദിവസങ്ങള്‍ക്കകം ഐഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തുന്നു. സെപ്റ്റംബര്‍ 18 മുതല്‍ പുതിയ ഐഒഎസ് വേര്‍ഷന്‍ ഫോണുകളില്‍ ലഭ്യമാവുമെന്ന് ആപ്പിള്‍ അറിയിച്ചു. സ്റ്റാന്‍ഡ്ബൈ മോഡ്. ജേണല്‍ ആപ്, മാറ്റങ്ങളോടെയുള്ള മെസേജിങ് എന്നിങ്ങനെ നിരവധി പുതിയ ഫീച്ചറുകള്‍ അടങ്ങിയതാണ് പുതിയ ഐഒഎസ് 17. വിശ്വസ്തരായ ഒരു കൂട്ടം കോണ്‍ടാക്ടുകളിലേക്ക് പാസ്‍വേഡുകള്‍ പങ്കുവെയ്ക്കാനുള്ള അവസരവും പുതിയ ഐഒഎസില്‍ ഉണ്ടാവും. പാസ്‍വേഡുകളില്‍ മാറ്റം വരുത്താനും ഈ കോണ്‍ടാക്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സാധിക്കും.

also read ;‘തോറ്റുതരില്ല കേരളം എത്ര തന്നെ ദ്രോഹിച്ചാലും’ ; കെ കെ രാഗേഷ്

കൂടാതെ കൂടുതല്‍ കൂടുതല്‍ കൃത്യകയുള്ള ഓട്ടോ കറക്ട്, പ്രെഡിക്ടീവ് ടെക്സ്റ്റ് നിര്‍ദേശങ്ങള്‍ ടൈപ്പിങ് എളുപ്പത്തിലാക്കും. ഐഫോണ്‍ അടുത്തേക്ക് കൊണ്ടുവന്നോ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചുമായി പെയര്‍ ചെയ്തോ കോണ്‍ടാക്ട് വിവരങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ഐഒഎസ് 17ല്‍ ഉണ്ടാവും. ആകര്‍ഷകമായി മാറുന്ന പ്ലാറ്റ്ഫോമും ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും പ്രത്യേക വസ്തുക്കളെ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കുന്ന സംവിധാനവും ഉണ്ടാവും.

also read :കോണ്‍ഗ്രസ് എംഎല്‍എയുടെ അറസ്റ്റ്; ഹരിയാനയിലെ നൂഹില്‍ നിരോധനാജ്ഞ

അതേസമയം ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഏറ്റവും പുതിയ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 25 മുതല്‍ ഐഫോണ്‍ 15 വേരിയന്റുകള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തി തുടങ്ങും. പുതിയ മോഡലുകള്‍ സ്വന്തമാക്കാനുള്ള പ്രീ ബുക്കിങ് സെപ്റ്റംബര്‍ 15ന് ആരംഭിക്കുമെന്നും ആപ്പിള്‍ ആറിയിച്ചിട്ടുണ്ട്.

പുതിയ ഐഒഎസ് വേര്‍ഷന്‍ ലഭിക്കുന്ന ഫോണുകള്‍ :

iPhone XS
iPhone XS Max
iPhone XR
iPhone 11
iPhone 11 Pro
iPhone 11 Pro Max
iPhone 12
iPhone 12 Mini
iPhone 12 Pro
iPhone 12 Pro Max
iPhone 13
iPhone 13 Mini
iPhone 13 Pro
iPhone 13 Pro Max
iPhone SE (രണ്ടാം ജനറേഷനും അതിന് ശേഷമുള്ളവയും)
iPhone 14 (പ്ലസ് ഉള്‍പ്പെടെ)
iPhone 14 Pro
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X എന്നിവയിലാണ് പുതിയ ഐഒഎസ് ലഭിക്കാത്തത്. നേരത്തെ ഐഒഎസ് 16 പുറത്തിറങ്ങിയപ്പോള്‍ തന്നെ ഐഫോണ്‍ 6, ഐഫോണ്‍ 7 എന്നിവയ്ക്കുള്ള അപ്ഗ്രേഡുകള്‍ നിര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News