കുറഞ്ഞ വിലയ്ക്ക് ഓൺലൈനിൽ നിന്ന് ഐഫോൺ 15 പ്രോ സ്വന്തമാക്കാം. ഐഫോൺ 15 പ്രോക്ക് റിലയൻസ് ഡിജിറ്റലിൽ പ്രാരംഭ വിലയായി 99,900 രൂപയാണ് നൽകിയിരിക്കുന്നത്, മികച്ച ഓഫറാണ് ഐഫോണിന് നൽകിയിരിക്കുന്നത്. 1,34,999 രൂപയുടെ ഐഫോൺ 15 പ്രോക്ക് 35,099 രൂപയുടെ ഓഫറാണ് നൽകിയിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ ദിവസമാണ് പ്രോക്ക് ഈ ഓഫറുകൾ. പ്രോ പതിപ്പിൽ 10,000 രൂപയുടെ അധിക ബാങ്ക് കാർഡ് ഓഫറും ക്ലെയിം ചെയ്യാനാകും. ഈ വിലയിൽ ഐഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഓഫർ. മറ്റ് ബാങ്ക് കാർഡുകൾക്കും കമ്പനി ഓഫറുകൾ നൽകുന്നുണ്ട്.
ഉപഭോക്താക്കൾക്കിടയിൽ ഐഫോൺ 15 പ്രോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 8 എം പി+ 12 എം പി പിൻ കാമറ, 12 എം പി മുൻകാമറ എന്നിവയും 15 പ്രോയിൽ വരുന്നത്. 128 ജി ബി ബ്ലാക്ക് , പിങ്ക്, ഗ്രീൻ , യെൽലോ , ബ്ലൂ വേരിയന്റുകൾക്കും ഈ ഓഫറുണ്ട്.
also read:കുട്ടികൾക്ക് ഇനി സോഷ്യൽമീഡിയ ഉപയോഗിക്കാൻ പറ്റില്ല ; നിയമം പാസാക്കി ഈ രാജ്യം
ഐഫോൺ 15 പ്രോയും 16 പ്രോയും തമ്മിൽ 20,000 രൂപയുടെ വ്യത്യസ്തമുണ്ട്. മെച്ചപ്പെട്ട അൾട്രാ-വൈഡ് ക്യാമറ, കൂടുതൽ ശക്തമായ ചിപ്പ്, സ്പേഷ്യൽ ഓഡിയോ ക്യാപ്‌ചർ പോലുള്ള മെച്ചപ്പെട്ട ഓഡിയോ ഫീച്ചറുകൾ എന്നിങ്ങനെയുള്ള ചില അപ്‌ഗ്രേഡുകളും ഐഫോൺ 16 പ്രോയിൽ വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here