വരുന്നത് വമ്പൻ മാറ്റങ്ങൾ: ഐഫോൺ 16 സീരീസിന്റെ സവിശേഷതകൾ ലീക്കായി

IPHONE 16 SERIES

ഐഫോൺ 16 സീരീസിന്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ് ടെക്ക് ലോകം. പുതിയ സീരീസിന്റെ ലോഞ്ച് ഈ വരുന്ന പത്താം തീയതി ഉണ്ടായേക്കുമെന്നാണ് വിവരം. മുൻ സീരീസുകൾക്ക് സമാനമായി ഐഫോൺ 16 പ്രൊ, ഐഫോൺ 16 പ്രൊ മാക്സ് അടക്കം നാല് മോഡലുകൾ ആയിരിക്കും ഈ സീരീസിൽ ഉൾപ്പെടുക. സീരീസിലെ പ്രൊ, പ്രൊ മാക്സ് മോഡലുകളിൽ ഇന്റെർണൽ അപ്ഗ്രേഡുകൾ ഉണ്ടാകുമെന്ന് ഏതാനും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ക്യാമറയിലും കളർവേയിലും വമ്പൻ മാറ്റങ്ങൾ ആപ്പിൾ ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്.

ALSO READ: വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണം: ഗായിക സുചിത്രയ്ക്കെതിരെ റിമ കല്ലിങ്കൽ പരാതി നൽകി

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ ടെക്ക് ബ്ലോഗർ എംക്വാൻ പങ്കുവെച്ച വീഡിയോയിലാണ് പുതിയ ഐഫോൺ സീരീസിന്റെ സവിശേഷതകൾ കാണാൻ കഴിയുന്നത്. ബ്രൗൺ ഫിനിഷോട് കൂടിയ ഒരു കോഫീ കളർവേ ഐഫോൺ 16 പ്രൊ, ഐഫോൺ 16 പ്രൊ മാക്സ് എന്നിവയ്ക്ക് ഉണ്ടാകും എന്ന് വിഡിയോയിൽ നിന്നും മനസിലാകും. കാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ , ടു ടോൺ ഫിനിഷിൽ ആകും കാമറ സജ്ജീകരിച്ചിരിക്കുന്നത് എന്ന് കാണാൻ കഴിയും. ഒരു സിൽവർ റിങ് മോഡലിൽ ആകും ക്യാമറയുടെ സ്ഥാനം. അതേസമയം ഔട്ടർ ഫ്രെയിം പതിവുപോലെ സ്ക്വയർ ബ്രൗൺ റിങ്ങിൽ ആകും ഉണ്ടാകുക.

ALSO READ: കർവ് ഇവിക്ക് ലഭിച്ച സ്വീകാര്യതക്ക് പിന്നാലെ പെട്രോൾ ഡീസൽ വേരിയന്റുകൾ പുറത്തിറക്കി ടാറ്റ മോട്ടേഴ്സ്, വില 9.99 ലക്ഷം രൂപ മുതൽ

പ്രൊ മോഡൽ ഒരു 6.3 ഇഞ്ച് സ്ക്രീൻ ഫീച്ചർ ചെയ്യുമെന്നാണ് സൂചന. എ18 പ്രൊ ചിപ്സെറ്റാകും ഹാൻഡ്സെറ്റിന് കരുത്ത് പകരുക. ആപ്പിളിന്റെ എഐ സാങ്കേതിക വിദ്യയായ ആപ്പിൾ ഇന്റലിജിൻസ് സപ്പോർട്ടും പുതിയ സീരീസിൽ ഉണ്ടാകും. പ്രൊ മോഡലുകൾ 48 എംപി അൾട്രാ വൈഡ് ആംഗിൾ കാമറ ഫീച്ചർ ചെയ്യുമെന്നാണ് ലീക്കായ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതിൽ ടെട്രാ പ്രിസം ടെലിഫോട്ടോ ലെൻസുകൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News