വരുന്ന സെപ്തംബറിലാണ് ഫ്ലാഗ്ഷിപ്പ് ഫോണായ ഐ ഫോൺ 17 പ്രോ ലോഞ്ച് ചെയ്യുന്നത്. ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്താത്ത ഐഫോൺ എന്നാൽ ഇത്തവണ പുതുമയുള്ള ഡിസൈൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പുത്തൻ ഐഫോണുകളുടെ ഡിസൈൻ കോപ്പിയടിയാണെന്നുള്ള വിമർശനവും ഉയരുന്നുണ്ട്.
ഐഫോൺ 17 ബേസിക് മോഡലുകളുടേതായി പറയപ്പെടുന്ന ലീക്കായ ചിത്രങ്ങളുടെ പുറകെയാണ് വിമർശനം ഉയരുന്നത്. ഗൂഗിൾ പിക്സൽ 9 പ്രോയുടെ ക്യാമറ മൊഡ്യൂളുമായി ലീക്കായ ഡിസൈനിന് സാമ്യമുണ്ട്.
Also Read: അതിവേഗത്തിൽ കുതിച്ച്; ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന
ഇതുവരെ ഐ ഫോണിൽ കണ്ടിരുന്ന പരമ്പരാഗത പിൻ പാനലിനു പകരം ചതുരാകൃതിയിലുള്ള ക്യാമറ ബമ്പായിരിക്കും പുതിയ ഫോണിലുണ്ടായിരിക്കുക എന്നതാണ് ലീക്കായ ഡിസൈനിൽ നിന്ന് മനസിലാകുന്നത്.
Also Read: യുട്യൂബറാണോ? അറിയാം ഈ സന്തോഷ വാര്‍ത്ത; വീഡിയോകള്‍ ഇനി വ്യത്യസ്തമാക്കാം!
ഐഫോൺ 17 പ്രോ മോഡലുകളിൽ A19 പ്രോ ചിപ്പായിരിക്കും ഉപയോഗിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൂടുതൽ ഒതുക്കമുള്ള ഡൈനാമിക് ഐലൻഡിനൊപ്പം മെലിഞ്ഞ ബെസൽ ഡിസൈനും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here