വിദേശത്തുനിന്ന് ഐ ഫോൺ വാങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ഐ ഫോൺ വാങ്ങുമ്പോൾ ലോകത്തെമ്പാടുമുള്ള വില അന്വേഷിക്കാറില്ലേ? വിദേശത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് ഐ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിച്ചിരിക്കണം. ഐ ഫോൺ 15 മോഡലുകൾക്ക് ഇന്ത്യയിൽ പതിവുപോലെ തന്നെ ഭീമമായ നിരക്കാണ്. എന്നിട്ടും പലരും പ്രോ മോഡലുകൾ സ്വന്തമാക്കി കഴിഞ്ഞു. പല സ്ഥലത്തും പല വില ആയതിനാൽ പലരും വിലക്കുറവിൽ എടുക്കാനുള്ള സൗകര്യത്തിന് വിദേശരാജ്യങ്ങളിൽ നിന്ന് ഐ ഫോൺ വാങ്ങാൻ ശ്രമിക്കാറുണ്ട്.

ALSO READ: ചായ ചോദിച്ചിട്ട് കിട്ടിയില്ല; നാഗ്പൂരിൽ ഡോക്ടർ ശസ്ത്രക്രിയ നിർത്തി ഇറങ്ങി പോയി

ഇന്ത്യയില്‍ ഐഫോണ്‍ 15 – 79,900, ഐഫോണ്‍ 15 പ്ലസ് – 89,900, ഐഫോണ്‍ 15 പ്രോ – 1,34,900, ഐഫോണ്‍ 15 പ്രോ മാക്സ് – 1,59,900 എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്. അതെ സമയം യുഎഇയിൽ ഐഫോണ്‍ 15 – 76,733.60, ഐഫോണ്‍ 15 പ്ലസ് – 85,763.74, ഐഫോണ്‍ 15 പ്രോ – 97,051.41, ഐഫോണ്‍ 15 പ്രോ മാക്സ് – 1,15,111.69 എന്നിങ്ങനെയാണ് വില. യു എസിൽ ഐ ഫോൺ 15, 66,257.47 രൂപയ്ക്കാണ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഐ ഫോൺ 15, 79,664.68 ആണ് നിരക്ക്. ക്യാനഡയിലിത് 69,027.17 രൂപയും, ഫ്രാൻസിൽ 86,367.94 രൂപയും, ചൈനയിൽ 69,279.27, യു കെയിൽ 82,768.34 രൂപയുമാണ് വില.

ALSO READ: ബൈക്കുകളോട് പ്രിയമേറെ; വ്യത്യസ്തമായി അലങ്കരിച്ച ജാവ 42 ബോബര്‍ സ്വന്തമാക്കി ധോണി

പല രാജ്യങ്ങളിലെ വിലകൾ പരിശോധിച്ച് ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 15-ന് ഏറ്റവും കുറഞ്ഞ വിലയുള്ളത് യു.എസിലാണ്. 799 ഡോളര്‍- 66,257.47 രൂപ. ഏകദേശം 13,000 രൂപയുടെ വ്യത്യാസമുണ്ട്. കറൻസിയുടെ വ്യത്യാസത്തിനനുസരിച്ച് ഓരോ രാജ്യത്തും ഐ ഫോണിന്റെ വിലയിലെ വ്യത്യാസം വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News