വീണ്ടും മാറ്റങ്ങളുമായി ഐഫോൺ എത്തുന്നു

പുതിയ അപ്ഗ്രേഡുകളോടെ ഐ ഫോൺ വിപണികളിൽ എത്തുമെന്ന് റിപ്പോർട്ട്. 2024 ൽ പുതിയ ഐ ഫോൺ എത്തുമെന്നാണ് സൂചന.

ALSO READ:കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല; ഇന്ന് ചെഗുവേരയുടെ 56ാം ചരമാവാര്‍ഷികം

60Hz സ്‌ക്രീനാണ് ഐ ഫോണുകൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. മിക്ക ആൻഡ്രോയിഡുകളും ഇപ്പോൾ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഐ ഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീനായിരിക്കും ഉണ്ടാകുക. എന്നാൽ, സ്റ്റാൻഡേർഡ് ഐഫോൺ 16, ഐ ഫോൺ 16 പ്ലസ് എന്നിവയുടെ വലുപ്പം കൂടില്ല. സ്റ്റാൻഡേർഡും പ്ലസ്സും യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീനുകളിലായിരിക്കും ലഭ്യമാവുക.

ALSO READ:ആരും നിങ്ങളെ ഉപദ്രവിക്കില്ല, ഞങ്ങള്‍ മനുഷ്യത്വമുള്ളവരാണ്; ബന്ദിയാക്കപ്പെട്ട ഇസ്രയേലി സ്ത്രീയോട് ഹമാസ്, വീഡിയോ വൈറല്‍

ഐ ഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്സും ഐ ഫോൺ 15 പ്രോ മാക്സിൽ കാണുന്ന സജ്ജീകരണത്തെ പ്രതിഫലിപ്പിക്കുന്ന “ടെട്രാ – പ്രിസം” ടെലിഫോട്ടോ ക്യാമറ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഈ സാങ്കേതികവിദ്യ 3x മുതൽ 5x വരെ ഒപ്റ്റിക്കൽ സൂം  നല്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News