ഐഫോൺ 12 ന്റെ വിൽപ്പനക്ക് ഫ്രാന്‍സിൽ വിലക്ക്

ആപ്പിൾ തങ്ങളുടെ ഐഫോൺ 12 മോഡൽ ഫ്രാൻസിൽ വിൽക്കുന്നത് വിലക്കി. പരിധിക്ക് മുകളിലുള്ള റേഡിയേഷൻ ലെവലുകൾ കാരണമാണ് വിൽപ്പനക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തരവ് പ്രാബല്യത്തില്‍ വന്നു.ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്ന ഏജന്‍സിയായ എഎന്‍എഫ്ആര്‍ ആണ് ഐ ഫോണ്‍ 12 വില്‍പന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഐ ഫോണ്‍ 12 ഫ്രാന്‍സില്‍ വില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ALSO READ:സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി കെ എഫ് സി

യൂറോപ്യന്‍ നിലവാരമനുസരിച്ച് ഇത് കിലോഗ്രാമിന് 4.0 വാട്സ് മാത്രമേ പാടുള്ളു. എന്നാല്‍ ഐ ഫോണ്‍ 12ന്റെ സ്പെസിഫിക് അബ്സോര്‍ബ്ഷന്‍ റേറ്റ് 5.74 ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനകം വിറ്റുപോയ ഫോണുകളിലെ എസ്എആര്‍ തോത് ഉടന്‍ യൂറോപ്യന്‍ പരിധിയില്‍ എത്തിച്ചില്ലെങ്കില്‍ അവയും തിരിച്ചു വിളിക്കേണ്ടി വരുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

ALSO READ:ദീപാവലി; ദില്ലിയില്‍ പടക്ക നിരോധനം തുടരും

കയ്യിലോ പോക്കറ്റിലോ വയ്ക്കുന്ന ഫോണില്‍ നിന്നുള്ള വൈദ്യുത കാന്തിക തരംഗങ്ങള്‍ മനുഷ്യശരീരം എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നതിന്റെ തോതു വച്ചാണ് റേഡിയേഷന്‍ നിലവാരം തീരുമാനിക്കുന്നത്. രാജ്യത്തെ നിയമം ഡിജിറ്റല്‍ ഭീമന്മാരടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. എ എന്‍ എഫ്ആര്‍ കണ്ടെത്തലുകള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്ന് ബാരെറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News