ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാരുടെ ഐപിഎല്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ജയം റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന്. 20 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിനെ ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. ജയപരാജയങ്ങള്‍ അവസാന ഓവര്‍ വരെ മാറിമറിഞ്ഞ മത്സരത്തിലായിരുന്നു ഡല്‍ഹിയുടെ ജയം. നിരാശയാണ് മത്സരം ആരാധകര്‍ക്ക് സമ്മാനിച്ചത്. നായകന്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന് രാജസ്ഥാനെ ജയത്തിലേക്ക് എത്തിക്കാനാകാനായില്ല. ജയത്തോടെ ഡല്‍ഹിയും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
ALSO READ :സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സിന്റെ ജയം
രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ യശ്വസി ജയ്സ്വാള്‍,ജോസ് ബട്ലര്‍ എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് പെട്ടെന്ന് നഷ്ടമായി. ഇതിനുശേഷമായിരുന്നു ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ഇന്നിംഗ്സ് കളിച്ചത്.
ALSO READ : കൊച്ചിയില്‍ എന്‍സിഇആര്‍ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; 2 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്
റിയാന്‍ പരാഗ് റണ്‍സ് നേടി സഞ്ജുവിന് നല്ല പിന്തുണ നല്‍കിയെങ്കിലും റാസിക് സലാമിന്റെ പന്തില്‍ മൂന്നാമനായി പുറത്തായി. സഞ്ജു പുറത്തായതിന് പിന്നാലെ ശുഭം ദൂബെ മടങ്ങിയതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. ഡൊണോവാന്‍ ഫെറെയിറയാണ് പകരമെത്തിയത്. കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി രണ്‍സെടുത്ത് ഫെറെയിറ മടങ്ങിയതോടെ റോയല്‍സ് കൂടുതല്‍ പരുങ്ങലിലായി. എട്ടാമനായി എത്തിയ രവിചന്ദ്രന്‍ അശ്വിനേയും അതേ ഓവറിലെ അവസാന പന്തില്‍ കുല്‍ദീപ് മടക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here