അരൊക്കെ? എവിടേക്കൊക്കെ? ഐപിഎല്ലിൻ്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കുകയാണ്. പ്രിയ താരങ്ങൾ എങ്ങോട്ടെക്കെന്ന ആകാംക്ഷയിലാണ് ഏവരും. ത്രില്ലടിച്ച് സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവർക്ക് മുന്നിലേക്ക് ആദ്യമെത്തിയത് നിറ പുഞ്ചിരിയുമായി ഓക്ഷണറിൻ്റെ കുപ്പായമണിഞ്ഞ മല്ലിക സാഗറായിരുന്നു. ആകർഷകമായ അവതരണ ശൈലികൊണ്ടടക്കം ചെറിയ കാലയളവിൽ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയയാളാണ് മല്ലിക. നിരവധി റെക്കോർഡുകൾ അടക്കം തിരുത്തിക്കുറിച്ചാണ് മല്ലിക തൻ്റെ ഓക്ഷൻ കരിയർ ആരംഭിച്ചത്.
ആരാണ് മല്ലിക സാഗർ
ഐപിഎൽ താരലേലത്തിൽ ഓക്ഷണറുടെ കുപ്പായം അണിയുന്ന മല്ലിക സാഗർ മോഡേൺ ഇന്ത്യൻ കണ്ടംപററി ആർടിസ്റ്റാണ്. മല്ലികയ്ക്ക് മുംബൈയില്‍ സ്വന്തമായി ഓക്ഷന്‍ ഹൗസുണ്ട്.
പ്രൊ കബഡി ലീഗ്, വിമന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളുടെ താരലേലം നിയന്ത്രിച്ച മുംബൈ സ്വദേശിനിയായ മല്ലിക കഴിഞ്ഞ വർഷമാണ് ആദ്യമായി ഐപിഎല്‍ താരലേലത്തിലെ ഓക്ഷണറായത്. അതോടെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി താരലേലം നിയന്ത്രിച്ച വനിതയായി അവർ മാറി.
ഐപിഎൽ ലേലത്തിൽ ഇതുവരെ റിച്ചാർഡ് മാഡ്‌ലി, ഹ്യൂ എഡ്‌മീഡ്‌സ് തുടങ്ങിയവരായിരുന്നു ലേലം നിയന്ത്രിച്ചിരുന്നത്. ഇവർക്കിടയിലേക്കാണ് പുതുമുഖമായി മല്ലികയെത്തിയത്.2023 ടി20 ലീഗിൽ താരലേലം നിയന്ത്രിച്ചതും മല്ലികയായിരുന്നു. ടി20 ലീഗിൽ താരലേലം നിയന്ത്രിച്ച ആദ്യ വനിതയെന്ന റെക്കോർഡും മല്ലിക നേടിയെടുത്തിരുന്നു.
ഫിലാഡെൽഫിയയിലേ ബ്രൈൻ മാവർ കോളേജിൽ നിന്നും കലാചരിത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ് മല്ലിക. ഏകദേശം 15 മില്യൺ ഡോളറിന്റെ ആസ്തി ഇവർക്കുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here