കഴിഞ്ഞ ഐപിഎൽ സീസണിൽ14 മത്സരങ്ങളിൽ നിന്നായി വെറും 4 ജയങ്ങൾ മാത്രം നേടാനാണ് മുംബൈയ്ക്ക് സാധിച്ചത്. ഇത്തവണ ഐപിഎൽ മെഗാലേലത്തിനു മുമ്പ് ഓരോ ടീമുകൾക്കും റീടെൻഷൻ ലിസ്റ്റ് പ്രഖ്യാപിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. ആരെയൊക്കെയാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തുക എന്നത് ആരാധകർ ഉറ്റുനോക്കുകയാണ്.
കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുംബൈ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിച്ചതും രോഹിത്തിനു രകരം നായകനായി പ്രഖ്യാപിച്ചതും. അഞ്ച് തവണ ടൈറ്റിൽ വിന്നേഴ്സായിരുന്ന മുംബൈ ടീമിനെ അഞ്ചു തവണ കിരീടം ചൂടിക്കുന്നതിന് ചുക്കാൻ പിടിച്ചതും രോഹിത് ആയിരുന്നു. ഇത്തവണ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് സമ്മാനിച്ച നായകനെ ടീം നിലനിർത്തുമോ എന്നുതും ഏവരും ഉറ്റുനോക്കുന്നുണ്ട്.
Also Read: ഒന്ന് കിട്ടിയിട്ടും പഠിച്ചില്ലേ; വാങ്കഡെയിലും സ്പിൻ കെണിയൊരുക്കാൻ ആവശ്യം
കഴിഞ്ഞ വർഷം പോയിന്റ് ടേബിളിൽ അവസാനസ്ഥാനക്കാരയ മുംബൈയിൽ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നും രോഹിത്തിനെ ടീം കൈവിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രോഹിത്, ഹാർദിക്, സൂര്യ, ബുംമ്ര എന്നിവരെ മുബൈ നിലനിർത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഹാർദികിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റനും മുംബൈ തയ്യാറായേക്കില്ല.
രോഹിത് ശർമ, ജസ്പ്രീത് ബുംമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരാണ് മുംബൈ നിലനിർത്താൻ സാധ്യതയുള്ള പ്രധാനതാരങ്ങൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here