വിലയില്ലെന്ന് പറഞ്ഞവരൊക്കെ എന്തിയെ? ഷമി ഹീറോയാടാ; നേടിയത് 10 കോടി

Mohammed Shami

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന് ജിദ്ദയിൽ തുടക്കമായി. ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം നടക്കുന്നത്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ താരങ്ങൾ സ്വന്തമാക്കാൻ ലേലത്തിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ലേലത്തിൽ 10 കോടി രൂപക്ക് എസ്ആർഎച്ച് ഷമിയെ സ്വന്തമാക്കി.

കഴിഞ്ഞ സീസണിൽ ​ഗുജറാത്തിന്റെ താരമായിരുന്ന മുഹമ്മദ് ഷമി ലോകകപ്പിന് ശേഷം ഏറെക്കാലമായി കളിക്കളത്തിന് പുറത്തായിരുന്നു. പരുക്ക് ഭേ​ദമായി രഞ്ജി ട്രോഫിയിലൂടെ താരം തിരികെയെത്തുകയും ചെയ്തു. 2023 ഐപിഎല്ലിലും 2023 ലോകകപ്പിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായ ഷമിയെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയിരുന്നില്ല. പരുക്ക് അലട്ടുന്ന ഷമിയെ ടീമിലെടുക്കാൻ ഒരു ഫ്രാഞ്ചൈസിയും തയാറാകില്ല എന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കർ വിലയിരുത്തിയിരുന്നു.

Also Read: ഐപിഎൽ 2025 മെഗാതാരലേലം; പൊന്നും വിലയുള്ള താരമായി പന്ത്

‘ഷമിയെ തട്ടകത്തിലെത്തിക്കാന്‍ എല്ലാ ടീമുകള്‍ക്കും തീര്‍ച്ചയായും താല്‍പര്യമുണ്ടാകും. പക്ഷേ അദ്ദേഹത്തിന്റെ പരിക്കിന്റെ ചരിത്രം നോക്കിയാല്‍ സീസണില്‍ വിലയില്‍ ഇടിവ് സംഭവിക്കാന്‍ വലിയ സാധ്യതയുണ്ട്. പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഷമി ഒരുപാട് കാലമെടുത്തിരുന്നു. ഇനി ഏതെങ്കിലും ടീം സ്വന്തമാക്കിയാലും സീസണിന്റെ പകുതിക്ക് വെച്ച് അദ്ദേഹത്തെ വീണ്ടും നഷ്ടപ്പെട്ടാല്‍ അത് തിരിച്ചടിയാവും. ആ റിസ്‌ക് കണക്കിലെടുത്താല്‍ ലേലത്തില്‍ ഷമിയുടെ വിലകുറയുമെന്നാണ് തോന്നുന്നത്’, എന്നായിരുന്നു മഞ്ജരേക്കറുടെ കമന്റ്.

Also Read: എന്താണ് ആർടിഎം? അറിയാം താരലേലത്തിലെ ടീമുകളുടെ തുറുപ്പ് ചീട്ട്

17 ഇന്നിങ്‌സുകളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തി 2023 ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു മുഹമ്മദ് ഷമി. കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കളിക്കളത്തിനു പുറത്തായിരുന്ന ഷമിക്ക് ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായിരുന്നു. ഷമിയെ ഉയർന്ന തുകക്ക് ഹൈദരാബാദ് സ്വന്തമാക്കിയതിലൂടെ താരത്തിന്റെ വില അങ്ങനെയൊന്നും കുറയില്ല എന്ന് സാമൂഹികമാധ്യമങ്ങളിൽ ആരാധകർ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News