എന്താണ് ആർടിഎം? അറിയാം താരലേലത്തിലെ ടീമുകളുടെ തുറുപ്പ് ചീട്ട്

IPL Auction

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന് ജിദ്ദയിൽ തുടക്കമായി. ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം നടക്കുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന ലേലം നിയന്ത്രിക്കുന്നത് ആകർഷകമായ അവതരണ ശൈലികൊണ്ട് ചെറിയ കാലയളവിൽ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയ മല്ലിക സാ​ഗറാണ്.

ഇത്തവണ നടക്കുന്ന ഐപിഎല്‍ മെഗാതാരലേലത്തിന്‌റെ ഒരു പ്രത്യേകതയാണ് ആര്‍ടിഎം (റൈറ്റ് റ്റു മാച്ച് കാര്‍ഡ്). മുമ്പ് 2018 ലും ഐപിഎല്‍ ലേലത്തി ആര്‍ടിഎം അവതരിപ്പിച്ചിരുന്നു.

Also Read: ആർട്ടിസ്റ്റിൽ നിന്നും ഓക്ഷണറിലേക്ക്! ആരാണ് മല്ലിക സാഗർ?

ടീമില്‍ നിന്നും ഒഴിവാക്കിയ താരത്തെ തിരികെ ടീമിലെത്തിക്കാന്‍ ആര്‍ടിഎം കാര്‍ഡുപയോഗിക്കാന്‍ ടീമുകള്‍ക്ക് സാധിക്കും എന്നാല്‍ മുമ്പ് ഉണ്ടായിരുന്ന ആര്‍ടിഎം ല്‍ നിന്നും വ്യത്യസ്തമായി ആര്‍ടിഎം ഉപയോഗിച്ചാലും ഏറ്റവും ഉയര്‍ന്ന തുക വിളിക്കുന്ന ടീമിന് ബിഡ് ഉയര്‍ത്താനുള്ള അവസരം ഉണ്ടാകും.

ഉദാഹരണത്തിന് ഒരു താരത്തിന് 5 കോടി രൂപ ലേലം വിളിക്കുകയാണ്. അപ്പോള്‍ ആ താരത്തിന്‌റെ മുന്‍ ടീമിന് ആര്‍ടിഎം ഉപയോഗിക്കാം. എന്നാല്‍ 5 കോടി വിളിച്ച ടീമിന് തുകയുയര്‍ത്താന്‍ സാധിക്കും. അവര്‍ ബിഡ് 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയാണെങ്കില്‍ ആര്‍ടിഎം ഉപയോഗിച്ച ടീമിന് പിന്നീട് തുകയുയര്‍ത്തുകയോ അല്ലെങ്കില്‍ കളിക്കാരനെ വിട്ടുനല്‍കുകയോ മാര്‍ഗമുള്ളൂ.

Also Read: ഐപിഎൽ 2025 മെഗാതാരലേലം; പൊന്നും വിലയുള്ള താരമായി പന്ത്

ഇത്തവണ ആർടിഎം ഉപയോ​ഗിച്ച് സ്വന്തമാക്കപ്പെട്ട ആദ്യ താരമാണ് ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങ്. രണ്ടു കോടി രൂപ അടിസ്ഥാന വിലയിൽ ലേലം ആരംഭിച്ച അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമാണ് രംഗത്തെത്തിയത്. ഒടുവിൽ 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് അർഷ്ദീപിനെ വിളിച്ചെങ്കിലും, പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗപ്പെടുത്തി 18 കോടി രൂപയ്ക്ക് താരത്തെ തിരികെ പാളയത്തിലെത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News