ഐപിഎല്‍ ലേലം; വിലകൂടിയ താരമായി കമ്മിന്‍സ്, ഹെഡ്ഡും സണ്‍റൈസേഴ്സിലേക്ക്

ഐപിഎല്ലിന്റെ വിലകൂടിയ താരമായി ഓസ്ട്രേലിയന്‍ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സ്. 20.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദാണ് താരത്തെ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ്ഡും സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്കു തന്നെ. താരത്തെ 6.80 കോടിക്കാണ് എസ്ആര്‍എച് സ്വന്തമാക്കിയത്.

നായക മികവും ബൗളിങ് വിഭാഗത്തിന്റെ കരുത്തു വര്‍ധിപ്പിക്കാനുമുള്ള നീക്കമാണ് ലേലത്തില്‍ നിര്‍ണായകമായത്. ഡല്‍ഹി, പഞ്ചാബ് ടീമുകളും കമ്മിന്‍സ് സ്വന്തമാക്കാന്‍ തുനിഞ്ഞതോടെയാണ് കോടികളിലേക്ക് ലേലം മാറിയത്.

Also Read: പാലക്കാട് കൊപ്പത്ത് മൂന്നു ലോറികള്‍ കൂട്ടിയിടിച്ചു അപകടം

സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടി20 ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് കോടികള്‍ സ്വന്തമാക്കിയ മറ്റൊരു താരം. പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു പവലിന്റെ അടിസ്ഥാന വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News