ഐപിഎൽ താരലേലം വീണ്ടുമെത്തുന്നു. രാജസ്ഥാൻ റോയൽസ് ലേലത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കാനാണ് ലക്ഷ്യമിടുക. രച്ചിന്‍ രവീന്ദ്ര ഏകദിന ലോകകപ്പിൽ താരമായത് കൊണ്ട് തന്നെ ഇത്തവണ റോയല്‍സിലെത്തിയാല്‍ അത്ഭുതമില്ല.
ALSO READ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; ഇഷാൻ കിഷൻ പിന്മാറി
മലയാളി താരം സഞ്ജു സാംസണ്‍ ആണ് രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന ടീമിൽ യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലർ, ഷിമ്രോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, ട്രെന്‍റ് ബോൾട്ട്, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, ആദം സാംപ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ പതിനേഴ് പേരാണുള്ളത്. പ്ലേയർ ട്രേഡിലൂടെ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന് ദേവ്ദത്ത് പടിക്കലിനെ നൽകിയ രാജസ്ഥാൻ പകരം ആവേശ് ഖാനെ സ്വന്തമാക്കിയിരുന്നു. 85.5 കോടി രൂപ ചെലവഴിച്ച റോയൽസിന് ലേലത്തിനായി ബാക്കി 14.5 കോടി രൂപയാണുള്ളത്. രാജസ്ഥാന് എട്ട് കളിക്കാരിൽ മൂന്ന് വിദേശ താരങ്ങളെ ഉൾപ്പടെ താരലേലത്തിൽ സ്വന്തമാക്കാം.
ALSO READ: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ ഗവർണറും ഭാഗമാകുന്നു: മുഖ്യമന്ത്രി
രാജസ്ഥാൻ റോയൽസ് ആരാധകർ കാത്തിരിക്കുന്നത് തുല്യ മികവിൽ ബാറ്റിംഗ്, ബൗളിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന ഒരു മികച്ച ഓൾറൗണ്ടർ തീമിലെത്തുന്നതിനാണ്. രാജസ്ഥാൻ റോയൽസ് നോട്ടമിട്ടിരിക്കുന്ന താരങ്ങൾ കിവീസ് ഓൾറൗണ്ടർ ജിമ്മി നീഷവും രച്ചിൻ രവീന്ദ്രയുമാണ്.
വന്‍ തുകയാകും രച്ചിനെ സ്വന്തമാക്കാൻ ചെലവാകുക. പരിഗണയിലുള്ള താരങ്ങളിൽ ഷാർദുൽ താക്കൂറുമുണ്ട്. രാജസ്ഥാൻ നിരയിലേക്ക് ന്യൂസിലന്‍ഡ് ബാറ്റർ ഡാരില്‍ മിച്ചലും പേസർ ഹർഷൽ പട്ടേലും എത്തിയാലും അത്ഭുതം വേണ്ട. ആദ്യ ഐപിഎൽ സീസണിന് ശേഷം കിരീടം നേടാനായിട്ടില്ല എന്ന ചരിത്രം ഈ സീസണിലെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് തിരുത്താൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here