ഐപിഎല്‍ മാമാങ്കം; തീയതി പ്രഖ്യാപിച്ചു; മത്സരം പൂര്‍ണമായും ഇന്ത്യയില്‍ തന്നെ

ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ഐപിഎല്‍ പോരാട്ടം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാമത് എഡിഷന്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുമെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. പൊതുതെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ പൂര്‍ണമായും ഇന്ത്യയില്‍ കളിനടത്തുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ സ്ഥിരീകരിച്ചു.

തെരഞ്ഞെടുപ്പ് തീയതികളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും ബിസിസിഐ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. ആദ്യ 15 ദിവസത്തേക്കുള്ള ഷെഡ്യൂള്‍ മാത്രമേ പ്രഖ്യാപിക്കൂവെന്നും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ബാക്കി മത്സരങ്ങള്‍ തീരുമാനിക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ പറഞ്ഞു. 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും ഇന്ത്യയില്‍ തന്നെയായിരുന്നു സംഘടിപ്പിച്ചത്.

Also Read: സര്‍ഫറാസിന്റെ പിതാവിന് ‘ഥാര്‍’ നല്‍കാന്‍ ആഗ്രഹിക്കുന്നു; കാരണം വ്യക്തമാക്കി ആനന്ദ് മഹീന്ദ്ര

കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും പോരടിക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവയാണ് ടീമുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News