ഐപിഎല്ലില്‍ ഇന്ന് ടൈറ്റന്‍സ് – സൂപ്പര്‍ കിങ്സ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മുംബൈ ഇന്ത്യന്‍സിനെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ശുഭ്മാന്‍ ഗില്ലും സംഘവും ഇറങ്ങുന്നത്. മോഹിത് ശര്‍മ, റാഷിദ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഇനിയും മെച്ചപ്പെടാനുണ്ട്.

Also Read: ‘റോയല്‍ വിജയം’; ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ബംഗളൂരുവിനെതിരെ പുതിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ കീഴില്‍ ചെന്നൈ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ നടത്തിയത്. ഇരുടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഗുജറാത്ത് 3-2 ന് മുന്നിലാണ്, എന്നാല്‍ കഴിഞ്ഞ വര്‍ഷം, ഐപിഎല്ലിന്റെ ഫൈനലില്‍ ചെന്നൈക്കായിരുന്നു ജയം. അതുകൊണ്ട് തന്നെ ഗുജറാത്തിനിത് തിരിച്ചടിക്കാനുള്ള മത്സരം തന്നെയാണിത്. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News